തമിഴിലെ പ്രശസ്ത നടനും സംവിധായകനും ആണ് ആർജെ ബാലാജി. പല ചിത്രങ്ങളും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ പല ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യൻ സിനിമയിലെ മികച്ച 10 അഭിനേത്രികളിൽ ഒരാളാണ് ഉർവശി എന്ന് പറയുകയാണ് ഇദ്ദേഹം. അഭിനയത്തിന് അപ്പുറം കഴിവുകളുള്ള ഒരു വ്യക്തിയാണ് താരം എന്നും ബാലാജി പറയുന്നു.
സിനിമയിൽ അവർക്കറിയാത്ത മേഖലകളില്ല എന്നും ബാലാജി കൂട്ടിച്ചേർത്തു. പുതിയ ചിത്രമായ വീട്ടിലാ വിശേഷം ഓഡിയോ ലോഞ്ചിന് സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യരാജ് ഉർവശി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. ബാലാജി തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കൂടെ ജോലി ചെയ്തതിൽ വെച്ച് ഏറ്റവും ഇൻറലിജൻൻ്റ് ആയ നടി ഉർവശി ആണ് എന്ന് കമൽ സാർ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ആ കാര്യം 100% ശരിയാണ്. ഇവർക്കൊപ്പം രണ്ടു ചിത്രങ്ങളിൽ താൻ പ്രവർത്തിച്ചു. ഇത്തരത്തിൽ കഴിവുള്ള ഒരു കലാകാരിയെ താൻ കണ്ടിട്ടില്ല. മൂക്കുത്തി അമ്മൻ എന്ന സിനിമയ്ക്കുവേണ്ടി ഉർവശിയെ സമീപിക്കുന്നതിനു മുൻപ് പല ആളുകളുടെ അഭിപ്രായം ചോദിച്ചിരുന്നു. ഇവരെ വച്ച് സിനിമ ചെയ്യാൻ വലിയ ബുദ്ധിമുട്ട് ആകും എന്ന് പലരും പറഞ്ഞു.
പക്ഷേ പിഞ്ചുകുഞ്ഞിൻ്റേ മനസ്സുള്ള പാവം നടിയാണ് ഉർവശി. ഒരു രീതിയിലുള്ള ബുദ്ധിമുട്ടും തനിക്ക് ഉണ്ടായിട്ടില്ല. ചില ദിവസങ്ങളിൽ മാത്രം ഒൻപതു മണിക്ക് ഷൂട്ട് ഉള്ള സമയത്ത് 10 മണിക്ക് വന്നോട്ടെ എന്ന് ചോദിക്കും. അവരുടെ കാലു വയ്യാത്തതുകൊണ്ട് ആയിരുന്നു അത്. പത്തു നിമിഷങ്ങൾക്കുള്ളിൽ ആണ് സെറ്റിൽ വന്നുകഴിഞ്ഞു ഒരു ഷോട്ട് തീർക്കുക. സത്യരാജ് സാർ പറയുന്നതുപോലെ ഒരു നടപ്പു രാക്ഷസി തന്നെയാണ് ഉർവ്വശി മാം എന്ന് ബാലാജി പറയുന്നു.