മലയാളികൾക്ക് സുപരിചിതനായ താരമാണ് ധ്രുവൻ. ക്യൂൻ എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം ശ്രദ്ധനേടുന്നത്. ഒരു സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഇത്. സാനിയ ഇയ്യപ്പൻ ആയിരുന്നു ചിത്രത്തിൽ നായിക. ചിത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ജൂനിയർ ആർട്ടിസ്റ്റ് ആയാണ് ധ്രുവൻ സിനിമയിലെത്തുന്നത്.
ഇപ്പോഴിതാ ഇദ്ദേഹം വിവാഹിതനായി എന്ന വാർത്ത ആണ് പുറത്തു വരുന്നത്. അഞ്ജലി എന്ന പെൺകുട്ടിയാണ് വധു. പാലക്കാട് വെച്ചാണ് ഇവരുടെ വിവാഹം നടന്നത്. ഇതിൻറെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
ലീസാമ്മയുടെ വീട് എന്ന ചിത്രത്തിലൂടെയാണ് ധ്രുവൻ മലയാളത്തിൽ അരങ്ങേറുന്നത്. പിന്നീട് പല ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു. വലി മൈ എന്ന തമിഴ് ചിത്രത്തിലും താരം അഭിനയിച്ചു. അജിത് ആയിരുന്നു ഈ ചിത്രത്തിൽ നായകൻ.
ഏതാണ്ട് പത്ത് വർഷമായി സിനിമയിൽ സജീവമാണ് ഇദ്ദേഹം. ആറാട്ട് എന്ന ചിത്രത്തിലും താരം ഒരു ചെറിയ വേഷം ചെയ്തിരുന്നു. ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അടി എന്ന ചിത്രത്തിലും താരം ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പൃഥ്വിരാജ് സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ജനഗണമന എന്ന ചിത്രത്തിലും ധ്രുവൻ പ്രധാന വേഷം അവതരിപ്പിക്കുന്നു.