മലയാളികൾക്ക് സുപരിചിതനായ താരമാണ് ധ്രുവൻ. ക്യൂൻ എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം ശ്രദ്ധനേടുന്നത്. ഒരു സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഇത്. സാനിയ ഇയ്യപ്പൻ ആയിരുന്നു ചിത്രത്തിൽ നായിക. ചിത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ജൂനിയർ ആർട്ടിസ്റ്റ് ആയാണ് ധ്രുവൻ സിനിമയിലെത്തുന്നത്.
ഇപ്പോൾ സിനിമയ്ക്ക് വേണ്ടി ജോലി ഉപേക്ഷിച്ച് ഇതിനെപ്പറ്റി സംസാരിക്കുകയാണ് ഇദ്ദേഹം. എയർപോർട്ടിൽ ഗ്രൗണ്ട് സ്റ്റാഫ് ആയി ജോലി ചെയ്തിരുന്ന വ്യക്തിയാണ് താനെന്ന് ഇദ്ദേഹം പറയുന്നു. കൊച്ചിയിലും തിരുവനന്തപുരത്തും എയർപോർട്ടുകളിൽ താൻ ജോലി ചെയ്തിട്ടുണ്ട്. എന്നാൽ സിനിമാമോഹം കാരണമാണ് ജോലി ഉപേക്ഷിച്ചത്.
അഭിനയം തനിക്ക് വളരെ ഇഷ്ടമാണ്. നിരവധി ഒഡിഷനുകളിൽ പങ്കെടുത്തിട്ടുണ്ട്. താരം വ്യക്തമാക്കുന്നു. ഏറ്റവും ഒടുവിൽ ഇറങ്ങിയ അജിത്ത് ചിത്രം വലി മൈ യിലും താരം അഭിനയിക്കുന്നുണ്ട്. ഇതിൽ വില്ലൻ വേഷമാണ് താരം ചെയ്തിട്ടുള്ളത്. ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.
ഏതാണ്ട് പത്ത് വർഷമായി സിനിമയിൽ സജീവമാണ് ഇദ്ദേഹം. ആറാട്ട് എന്ന ചിത്രത്തിലും താരം ഒരു ചെറിയ വേഷം ചെയ്തിരുന്നു. ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അടി എന്ന ചിത്രത്തിലും താരം ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പൃഥ്വിരാജ് സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ജനഗണമന എന്ന ചിത്രത്തിലും ധ്രുവൻ പ്രധാന വേഷം അവതരിപ്പിക്കുന്നു.