Film News

ഈ ലോകത്തു നിന്നും അച്ഛന്‍ പോയിക്കാണും, പക്ഷെ എന്റെ മനസ്സില്‍ ആ നേര്‍ത്ത ചിരി മായാതെ നില്‍പ്പുണ്ട് ; അച്ഛനെ കുറിച്ച് നടന്‍ ബിജേഷ് അവനൂര്‍

മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയുടെ ലിസ്റ്റില്‍ അന്നും ഇന്നും ഉണ്ട് സ്വാന്തനം. സീരിയല്‍ ആരംഭിച്ച ദിവസം തൊട്ടു തന്നെ റേറ്റിംഗില്‍ മുന്നില്‍ നില്‍ക്കുകയാണ് ഈ പരമ്പര. നെഗറ്റീവും പോസിറ്റീവും ആയ നിരവധി കഥാപാത്രങ്ങള്‍ ഇതിലുണ്ട്. ഇതില്‍ സേതു എന്ന കഥാപാത്രത്തില്‍ എത്തുന്ന നടനാണ് ബിജേഷ് അവനൂര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ ബിജേഷ് ഇപ്പോള്‍ അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ്.

- Advertisement -


അച്ഛന്‍, ഒരു വര്‍ഷമായി ഇന്നേക്ക് ഞങ്ങളോട് യാത്ര പറഞ്ഞു മറ്റൊരു ലോകത്തേക്ക് പോയിട്ട്. ഈ ഒരു വര്‍ഷത്തിനിടക്ക് അച്ഛനെ ഓര്‍ക്കാത്ത ഒരുപാട് ദിവസങ്ങള്‍ കടന്നു പോയിട്ടുണ്ട്. അച്ഛനെ മറന്നതല്ല. ആ സ്‌നേഹം കൂടെ ഉണ്ടെന്നൊരു വിശ്വാസം. ഒരു വര്‍ഷം മുന്‍പത്തെ സാധാരണ ദിവസങ്ങളില്‍ വീട്ടില്‍ കയറിചെല്ലുമ്പോള്‍ ചിലപ്പോള്‍ അച്ഛന്‍ കിടന്നിട്ടുണ്ടാകും. ഞാന്‍ എണീക്കും മുന്‍പേ പുറത്തു പോയിട്ടുണ്ടാകും. ചില ദിവസങ്ങളില്‍ അമ്മയോട് ചോദിക്കും അച്ഛന്‍ കിടന്നോ എന്ന്. ഉവ്വ് ‘ എന്ന പതിവ് ഉത്തരവും കേള്‍ക്കാം.


തൊട്ടപ്പുറത്തെ മുറിയില്‍ അച്ഛന്‍ ഉറങ്ങിക്കിടക്കുന്നുണ്ടെന്നുള്ള വിശ്വാസം. അതാണ് ഒരു പക്ഷെ ഇന്നും എന്റെ മനസ്സില്‍ പലപ്പോളും ഉള്ളത്. ഞങ്ങളുടെ വീട്ടില്‍ നിന്നും അച്ഛന്‍ പോയിക്കാണും. ഈ ലോകത്തു നിന്നും അച്ഛന്‍ പോയിക്കാണും. പക്ഷെ, എന്റെ മനസ്സില്‍ ആ നേര്‍ത്ത ചിരി മായാതെ നില്‍പ്പുണ്ട് ഇന്നും എന്നും.

ഇനി ഞാനുള്ളിടത്തോളം കാലവും എന്നായിരുന്നു ബിജേഷ് കുറിച്ചത്. അച്ഛനൊപ്പമുള്ള ചിത്രങ്ങള്‍ ചേര്‍ത്തുവെച്ചുള്ള വീഡിയോയും ബിജേഷ് പോസ്റ്റിനൊപ്പം ചേര്‍ത്തിരുന്നു.

 

Anusha

Recent Posts

150പവനും കാറും ആവശ്യപ്പെട്ടു, ആദ്യം കരണത്തടിച്ചു, കൊല്ലാൻ ശ്രമിച്ചിട്ടും ആരും പ്രതികരിച്ചില്ല. പൊലീസുകാരൻ രാഹുലിന്‍റെ തോളില്‍ കയ്യിട്ട് നില്‍ക്കുന്നു

കോഴിക്കോട് പന്തീരാങ്കാവില്‍ ഭര്‍തൃപീഡനത്തിരയായ നവവധുവിന്‍റെ വെളിപ്പെടുത്തല്‍ ആണ് ഇപ്പോൾ ചർച്ച ആവുന്നത്.150 പവനും കാറും കിട്ടാൻ തനിക്ക് അര്‍ഹതയുണ്ടെന്ന് പറഞ്ഞാണ്…

50 mins ago

കോടിക്കണക്കിന് ആളുകൾ ജാസ്മിനെതിരെ നിന്നാലും അവളുടെ കൈപിടിച്ച് ഞാൻ നിൽക്കും.ജാസ്മിന്റെ വീട്ടുകാരെ ടാർഗറ്റ് ചെയ്യേണ്ട കാര്യമില്ല

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ഗബ്രി.താരത്തിന്റെ പുതിയ അഭിമുഖമാണ് വൈറൽ ആവുന്നത്.ബിഗ് ബോസിൽ കയറുന്നതിന് മുൻപ് പിആർ കമ്പനി സമീപിച്ചിരുന്നു.…

1 hour ago

തൃശ്ശൂരിൽ ആവേശം സിനിമ മോഡൽ റീയൂണിയനുമായി ഗുണ്ടാ സംഘങ്ങൾ; വീഡിയോ വൈറൽ

ഇരട്ടക്കൊലക്കേസിൽ ജയിൽ മോചിതനായ തൃശൂർ കുറ്റൂർ സ്വദേശിയായ അനൂപിന്റെ ഒരു വീഡിയോ ആണ് വൈറൽ ആവുന്നത്.ഫഹദ് ഫാസിൽ നായകനായെത്തിയ ഏറ്റവും…

2 hours ago

ഫഹദ് ബാത്ത് ടവ്വല്‍ ഉടുത്ത് കളിക്കുന്ന പോര്‍ഷനില്‍ നസ്രിയ ഫഹദിനെ ഉപദേശിച്ചു.താരത്തിന്റെ വാക്കുകൾ ഇതാണ്

വലിയ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമയാണ് ആവേശം.സിനിമയിലെ രങ്കയെന്ന കഥാപാത്രത്തെ പോലെ ഒരു കഥാപാത്രം താന്‍ ഇതിന് മുമ്പ് ചെയ്തിട്ടില്ലെന്ന്…

3 hours ago

ഗബ്രി-ജാസ്മിന്‍ പ്രണയം സത്യം! ജാസ്മിൻ കപ്പ് കൊണ്ട് പോവാൻ സാധ്യത തുറന്ന് പറഞ്ഞ് താരം

ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദം വലിയ വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. ഇരുവരും മുന്‍ കൂട്ടി തയ്യാറാക്കി വന്ന പ്രണയ നാടകം കളിക്കുന്നു എന്നായിരുന്നു…

3 hours ago

ബിജെപി റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് 100 രൂപ.ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് മർദ്ദനം

അമിത് ഷായുടെ റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് പണം നൽകിയെന്ന ആരോപണം ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് ബി ജെ പി പ്രവർത്തകരുടെ…

5 hours ago