Film News

രണ്ടാം വിവാഹത്തിന് ഒരുങ്ങി നില്‍ക്കവെയാണ് ഇത്തരം ഒരു വാര്‍ത്ത പുറത്തുവന്നത്; സിനിമാ ചിത്രീകരണത്തിനിടെ ബാലയ്ക്ക് അപകടം

കഴിഞ്ഞ ദിവസം ആയിരുന്നു നടന്‍ ബാലയുടെ രണ്ടാം വിവാഹ വാര്‍ത്ത പുറത്തുവന്നത് . വിവാഹത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടില്ലെങ്കിലും അടുത്ത മാസം വിവാഹം ഉണ്ടാവും എന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ആദ്യ വിവാഹ മോചനത്തിന് ശേഷം 6, 7 വര്‍ഷം ബാല തനിച്ചാണ് താമസം , ഇതോടെ നടനോട് വിവാഹം കഴിക്കാന്‍ പലരും പറഞ്ഞിരുന്നു. അതിനാല്‍ തന്നെ ഇപ്പോള്‍ താരം എടുത്ത ഈ തീരുമാനത്തിനോട് ആരാധകരും യോജിക്കുന്നു.

- Advertisement -

ഇതിന് പിന്നാലെ മറ്റൊരു സന്തോഷ വാര്‍ത്തയും ബാല പങ്കുവെച്ചിരുന്നു. ശിവ സംവിധാനം ചെയ്യുന്ന ചിത്രം അണ്ണാത്തെയില്‍ താനും അഭിനയിക്കുന്നുണ്ട് എന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ അവസാന ഘട്ട ഷൂട്ടിങ് തുടങ്ങി കഴിഞ്ഞു. അവസാന ഘട്ട ഷൂട്ടിങ് ലഖ്നോവില്‍ ആണ് നടക്കുന്നത് .

എന്നാല്‍ ഈ സന്തോഷ വാര്‍ത്തകള്‍ക്കിടെ ഇപ്പോള്‍ മറ്റൊരു സങ്കടകരമായ വാര്‍ത്തയാണ് പുറത്തുവന്നത്. സിനിമാ ചിത്രീകരണത്തിനിടെ ബാലയ്ക്ക് പരിക്കേറ്റു എന്ന റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്ത് വന്നത്. ബാലയുടെ വലത്തെ കണ്ണിന് അടി ഏറ്റതായും ഗുരുതരമായ പ്രശ്നങ്ങളൊന്നും ഇല്ലെന്നും മറ്റു റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് ഫില്‍മിബീറ്റ് വെബ്‌സൈറ്റ് പുറത്ത് വിട്ട റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

കഴിഞ്ഞ ദിവസം ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം. ബാലയുടെ വലുത് കണ്ണിനാണ് പരിക്കേറ്റിരിക്കുന്നത്. അതേസമയം മറ്റു പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാല ഇന്ന് തിരികെ കൊച്ചിയിലെത്തിയതായും വിവരമുണ്ട്.

അതേസമയം സെപ്റ്റംബര്‍ അഞ്ചിന് ആണ് ബാലയുടെ രണ്ടാം വിവാഹം എന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കേരളത്തില്‍ വച്ച് തന്നെയായിരിക്കും വിവാഹമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട് . എന്നാല്‍ ബാലയുടെ വധു ആരെന്ന കാര്യം വ്യക്തമല്ല.

Anusha

Recent Posts

പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇരുപതുകാരിയായ യുവതിയെ ഉറക്കത്തിൽ കുത്തിക്കൊന്ന് യുവാവ്

പ്രണയാഭ്യർത്ഥന നിരസിച്ചതിന് 20 കാരിയായ യുവതിയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി.കർണാടകയിൽ ആണ് സംഭവം.യുവതി ഉറങ്ങിക്കിടക്കുമ്പോൾ ഇയാൾ വീട്ടിൽ അതിക്രമിച്ച് കയറി…

1 hour ago

ഞാൻ കാല് പിടിക്കാം. ആ നശിച്ച പരിപാടിയെ പറ്റി എന്നോട് ഒന്നും ചോദിക്കരുത്.ചീത്തവിളി കേട്ട് മടുത്തു;ആര്യ ബഡായി

മലയാളികളുടെ ഇഷ്ട താരമാണ് ആര്യ ബഡായി.കഴിഞ്ഞ ദിവസം കണ്‍മഷിയെന്ന ചിത്രത്തിന്റെ പ്രീമിയറിന് എത്തിയ മുന്‍ ബിഗ് ബോസ് താരവും നടിയുമായ…

2 hours ago

കൊടുത്തതിന്റെ കൂലി ആണെന്ന് പറയാന്‍ നാണമില്ലേ?ജാസ്മിന് പിന്തുണയുമായി കത്ത്

ബിഗ്ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായിട്ടുണ്ടായ സൗഹൃദമാണ് ജാസ്മിനെ പലരും വെറുക്കാന്‍ ഇടയായത്. മാത്രമല്ല, വിജയിക്കാന്‍ തീരെ യോഗ്യതയില്ലാത്ത ആളാണെന്ന്…

3 hours ago

ആകാശത്ത് നിന്ന് വീണ തങ്കക്കുടം, ഒടുവിൽ ഉടമയെ കിട്ടി.ഇതാണ് താരം.പോസ്റ്റുമായി ഇന്ദ്രജിത്ത്

ശക്തമായ മഴയയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി' എന്ന തലക്കെട്ടോടെയുള്ള പത്രകുറിപ്പ് വലിയ രീതിയിലാണ് വൈറൽ ആയത്.നടൻ ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ…

5 hours ago

അവരും ജാസ്മിനും ഗബ്രിയും കാട്ടി കൂട്ടിയതിന്റെ പകുതി പോലും കാട്ടിയിട്ടില്ല,ജാസ്മിന്റെ കുടുംബം വന്നാൽ സംഭവിക്കാൻ പോവുന്നത്

ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് ജാസ്മിൻ കഴിഞ്ഞ ദിവസം മദേർസ് ഡേയിലെ പ്രത്യേക എപ്പിസോഡിൽ ഉമ്മയോട് കത്തിലൂടെ തുറന്ന് സംസാരിക്കുകയും ചെയ്തു. ​ഗബ്രിയുമായി…

6 hours ago

പ്രസവിച്ചാൽ മാത്രം അമ്മയാവില്ല.പ്രസവിച്ച് മൂന്ന് മാസത്തിനുള്ളിൽ അഭിനയിക്കാൻ പോയി,ഞങ്ങളെ നോക്കിയത് അമ്മൂമ്മ.തുറന്ന് പറഞ്ഞ് കൽപനയുടെ മകൾ

കൽപ്പനയുടെ പാത പിന്തുടർന്ന് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് മകൾ ശ്രീമയി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ അമ്മയെക്കുറിച്ച് ശ്രീമയി…

6 hours ago