പ്രശസ്ത കായിക അമൃത സുരേഷിന്റെ മകളാണ് പാപ്പു. അവന്തിക എന്നാണ് പാപ്പുവിന്റെ യഥാർത്ഥ പേര്. ഇപ്പോഴിതാ തന്റെ കൊച്ചുമകൾക്ക് അമ്മൂമ്മ ലൈലാ സുരേഷ് കൊടുത്ത സമ്മാനം സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. അഭിരാമി സുരേഷ് ആണ് ഇതിനെക്കുറിച്ച് പുതിയ വീഡിയോയിലൂടെ പരാമർശിച്ചത്.
പ്രത്യേകിച്ച് ഒരു പ്ലാനിങ് ഇല്ലാതെയാണ് വീഡിയോ പകർത്തിയത് എന്നും അഭിരാമി വ്യക്തമാക്കുന്നു. അവൾ എപ്പോഴും സൈക്കിളിനെ കുറിച്ച് പറയാറുണ്ട് എന്ന് അവർ പറയുന്നു. അവൾക്ക് സൈക്കിൾ ഉണ്ട് എങ്കിലും അത് ചെറുതായി തുടങ്ങിയിരിക്കുകയാണ്. ചില സാധനങ്ങളെക്കുറിച്ച് ഒക്കെ പറഞ്ഞ് മാനസികമായി അവൾ നമ്മളെ തളർത്തും എന്നും അഭിരാമി പറയുന്നു.
എന്നാൽ അങ്ങനെ വാശിപിടിക്കുന്ന പതിവൊന്നുമില്ല. പക്ഷേ നമ്മളെ അവൾ അതിലേക്ക് എത്തിക്കും. എങ്ങനെയാണ് അവൾക്ക് ആ സ്വഭാവം കിട്ടിയത് എന്ന് അറിയില്ല. തങ്ങൾ ഇത് മേടിക്കുവാൻ വരുന്ന സമയത്ത് സൈക്കിൾ ആണോ മേടിക്കുന്നത് എന്ന് അവൾ ചോദിച്ചിരുന്നു. അവളുടെ ഊഹം വളരെ ശരിയായിരുന്നു. അഭിരാമി കൂട്ടിച്ചേർത്തു. അഭിരാമി ആയിരുന്നു സൈക്കിൾ ഓടിച്ചു പരീക്ഷിച്ചത്.
മമ്മി തനിക്ക് സൈക്കിൾ മേടിച്ചു തന്നില്ല പഴയത് മാറ്റണമെന്ന് അവൾ പറഞ്ഞതേയുള്ളൂ എന്നായിരുന്നു അമൃതയുടെ പ്രതികരണം. ഇഷ്ടപ്പെട്ടു എന്ന് ചോദിച്ചപ്പോൾ അതെ എന്നായിരുന്നു പാപ്പു പറഞ്ഞത് എന്നും താരം കൂട്ടിച്ചേർത്തു. ഇതൊരു തുടക്കം മാത്രമാണ് എന്നും മമ്മി എന്തൊക്കെയോ ചെയ്യുന്നുണ്ട് എന്നും അഭിരാമി പാപ്പുവിനോട് പറഞ്ഞു.