Film News

ഇനി അമൃത-അഭിരാമി സഹോദരികളെ തൊട്ടാല്‍ പണിപാളും; മുന്നറിയിപ്പ് നല്‍കി അഭിരാമി സുരേഷ്

തന്റെ സഹോദരി അമൃത സുരേഷിനും കുടുംബത്തിനും എതിരെ യൂട്യൂബ് ചാനലുകളില്‍ വരുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ സഹോദരി അഭിരാമി സുരേഷ് പ്രതികരിച്ചിരുന്നു. വ്യാജ വാര്‍ത്ത വന്ന യൂട്യൂബ് ചാനലിന്റെ വീഡിയോ പങ്കുവച്ചായിരുന്നു അഭിരാമിയുടെ വിമര്‍ശനം.

- Advertisement -

ഇത്തരം മാധ്യമങ്ങളാണ് പലരുടെയും മരണത്തിന് കാരണം ആകുന്നത് എന്നായിരുന്നു വീഡിയോ പങ്കുവച്ച് അഭിരാമി പറഞ്ഞത്. ഇപ്പോഴിത വിഷയത്തില്‍ പുതിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ് താരം.

പ്രസ്തുത യുട്യൂബ് ചാനലിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കണമെന്ന് ആലോചിച്ച് പൊലീസിനോട് സംസാരിച്ചിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ആ ലിങ്ക് ലഭ്യമല്ലെന്നും പറയുകയാണിപ്പോള്‍ അഭിരാമി.

എന്നാല്‍ ഇനിയും ഇത്തരത്തില്‍ തെറ്റായ വാര്‍ത്തകള്‍ ആവര്‍ത്തിക്കുന്നപക്ഷം തങ്ങള്‍ നിയമപരമായി നീങ്ങുമെന്നും പറയുന്നു അഭിരാമി സുരേഷ്. പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു അഭിരാമി ഇക്കാര്യം പറഞ്ഞത്.

പോസ്റ്റിങ്ങനെ-

ഒരുപാടു വട്ടം ചിന്തിച്ചു ശെരിയെന്നു തോന്നി സിനിമ ടാല്‍ക്‌സ് മലയാളം എന്ന ചാനലിനെതിരെ മാനനഷ്ടത്തിനും ഡിഫമേഷനും കേസ് കൊടുക്കാന്‍ പോലീസിനോട് സംസാരിച്ചു,

ഇന്ന് രാവിലെ സിനിമ ടാല്‍ക്‌സ് മലയാളം എന്ന ചാനലിന്റെ ലിങ്ക് തപ്പിയപ്പോള്‍ അത് കാണാന്‍ സാധിച്ചില്ല ..എന്ത് പറ്റി ആ ചാനലിന് എന്നറിയില്ല ..


പക്ഷെ, അത് കാണാന്‍ സാധിക്കുന്നില്ല ..

സന്തോഷം എന്നൊന്നും ഞാന്‍ പറയില്ല .. കാരണം എനിക്കറിയാം ഒരു ചാനല്‍ ഉണ്ടാക്കി എടുക്കുന്നതിന്റെ പ്രഷര്‍ ആന്‍ഡ് വര്‍ക്ക് ..ബട്ട് മറ്റൊരാളെയോ ഒരു കൂട്ടം ആളുകളെയോ തെറ്റായ ക്ലിക്ക് ബെയ്ത് ആന്‍ഡ് ഡീഫാമിങ് കൊണ്ടെന്റിലൂടെ ഒരു മാസ്സ് ഹേറ്റ് ഉണ്ടാവാന്‍ എഫ്ഫോട് എടുത്താലും അത് അത്ര നല്ല കാര്യം അല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു ..

മറ്റുള്ളവരെ പഴിച്ചല്ല നമ്മള്‍ നന്നാവേണ്ടത് ..എല്ലാരും imperfect ആണ് ! ഒരു സംശയമില്ലാത്ത അളവില്‍ തന്നെ!പക്ഷെ, വീണു കിടക്കുന്ന മരം ആ ബാ ഓടി കയറാം എന്ന ആറ്റിട്യൂട് ഉണ്ടെന്കി അതിന് എന്നെങ്കിലും വലിയ വില കൊടുക്കേണ്ടി വരും ..
അതിനി ആര് തന്നെ ആണെങ്കിലും …

ആ ചാനല്‍ ഇല്ലാതാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല ..ബട്ട് ഇന്നോ നാളെയോ എന്നോ ഇതേ പോലത്തെ കോണ്‍ടെന്റ് – rather contents അവിടെ ഇനിയും കിടക്കുന്നുണ്ടെങ്കി, അതിനെതിരെ ഉള്ള നിയമ നടപടി എടുത്തിരിക്കും ..

 

 

 

Abin Sunny

Recent Posts

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

9 hours ago

ഞങ്ങൾ എച്ചിൽ തിന്ന് ജീവിക്കുന്നവരല്ല – അഖിൽ മാരാർക്കെതിരെ കടുത്ത വാക്കുകളുമായി രഞ്ജു രഞ്ജിമാർ, പ്രശ്നം വേറെ തലത്തിലേക്ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ടൈറ്റിൽ വിന്നർ ആയിരുന്നു ഇദ്ദേഹം.…

9 hours ago

തമിഴ് നടൻ സത്യരാജിന്റെ മടിയിലിരിക്കുന്ന ഈ കുട്ടിയെ മനസ്സിലായോ? ഇന്ന് മലയാളത്തിലെ യുവ സൂപ്പർതാരങ്ങളിൽ ഒരാളാണ്

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ എല്ലാം തന്നെ മലയാളികൾ ഇപ്പോഴും ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങൾ…

10 hours ago