Film News

ഇനി അഭയ ഹിരണ്‍മയിക്ക് കൂട്ടായി ഫോക്‌സ്വാഗന്‍ ടൈഗൂണ്‍, പുതിയ വാഹനം ഗ്യാരേജില്‍ എത്തിച്ച് ഗായിക

മലയാള സിനിമ പിന്നണിഗാന രംഗത്ത് ഏറേ ആരാധകരുള്ള ഗായികയാണ് അഭയ ഹിരണ്‍മയി. നിരവധി ഹിറ്റ് ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ള അഭയയുടെ വിശേഷങ്ങള്‍ എല്ലാം ശ്രദ്ധ നേടാറുണ്ട്.

- Advertisement -

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ വിശേഷം ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിത താരത്തിന്റെ പുതിയ വിശേഷമാണ് ആരാധകര്‍ക്ക് ഇടയില്‍ ശ്രദ്ധ നേടുന്നത്.

തന്റെ യാത്രകള്‍ക്കായി പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് അഭയ.ഫോക്‌സ്വാഗന്‍ ടൈഗൂണ്‍ ആണ് ഗായിക സ്വന്തമാക്കിയിരിക്കുന്നത്.

കൊച്ചിയിലെ ഫോക്‌സ്വാഗന്‍ വിതരണക്കാരായ ഇവിഎം ഫോക്‌സ്വാഗണില്‍ നിന്നാണ് അഭയ ഹിരണ്‍മയി വാഹനം വാങ്ങിയത്. വാഹനം ഡെലിവറി ചെയ്യുന്ന വിഡിയോയും ഇവിഎം ഫോക്‌സ്വാഗന്‍ പങ്കുവച്ചിട്ടുണ്ട്.

ടൈഗൂണിന്റെ ഒരു ലീറ്റര്‍ എന്‍ജിനും ആറ് സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സും ഉപയോഗിക്കുന്ന ഹൈലൈന്‍ മോഡലാണ് അഭയയുടെ പുതിയ എസ്‌യുവി. 15.28 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

ഫോക്‌സ്വാഗണിന്റെ ചെറു എസ്‌യുവി ടൈഗൂണ്‍ 2021 അവസാനമാണ് വിപണിയിലെത്തിയത്. രണ്ട് ടിഎസ്‌ഐ പെട്രോള്‍ എന്‍ജിന്‍ മോഡലുകളോടെയാണ് ടൈഗൂണിന്റെ വരവ്.

115 പിഎസ് കരുത്തും 178 എന്‍എം ടോര്‍ക്കുമുള്ള ഒരു ലീറ്റര്‍ എന്‍ജിനു കൂട്ടായി മാനുവല്‍, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയര്‍ബോക്‌സുകളുണ്ട്. 150 പിഎസ് കരുത്തും 250 എന്‍എം ടോര്‍ക്കുമുള്ള 1.5 ലീറ്റര്‍ എന്‍ജിനൊപ്പം ആറു സ്പീഡ് മാനുവല്‍, ഏഴു സ്പീഡ് ഡി എസ് ജി ഓട്ടമാറ്റിക് ഗീയര്‍ബോക്‌സുകളുണ്ട്.

Abin Sunny

Recent Posts

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

3 hours ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

3 hours ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

3 hours ago

അല്ലു അർജുനെതിരെ കേസെടുത്തു ആന്ധ്ര പോലീസ്

തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. മലയാളം സിനിമയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഒരുകാലത്ത് മലയാള സിനിമയിൽ…

4 hours ago