Film News

കിരീടം എന്തിന് രാജ? ഇനിയങ്ങോട്ട് തലയുടെ വിളയാട്ടം! ആരാധകരിൽ രോമാഞ്ചമുണർത്തി ആറാട്ട് തീം സോങ് പുറത്ത്.

മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ആറാട്ട്. നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ട് എന്നാണ് ചിത്രത്തിൻ്റെ മുഴുവൻ ടൈറ്റിൽ. ഒരു മാസ് ചിത്രമായിരിക്കുമിത് എന്ന് ബി ഉണ്ണികൃഷ്ണൻ നേരത്തെ തന്നെ സൂചന നൽകിയിരുന്നു. ചിത്രത്തിൻറെതായി ഇറങ്ങിയ വീഡിയോകൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടി. ട്രെയിലറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചതും.

- Advertisement -

ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്തിറങ്ങിയിരിക്കുകയാണ്. രാഹുൽ രാജ് ആണ് ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. ഗാനത്തിൻറെ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ പുറത്തിറങ്ങിയത്. ഇത് ആലപിച്ചിരിക്കുന്നത് ആകട്ടെ എംജി ശ്രീകുമാറും ഫെജോയും ചേർന്നാണ്.ഹരിനാരായണനും, ഫെജോയും ചേർന്നാണ് ഇതിന് വരികൾ എഴുതിയിരിക്കുന്നത്. വില്ലൻ എന്ന ചിത്രത്തിന് ശേഷം ബി ഉണ്ണികൃഷ്ണനും മോഹൻലാലും ഒരുമിക്കുന്ന ചിത്രമാണ് ആറാട്ട്. ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

ഫെബ്രുവരി 18നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുക. ചിത്രത്തിൽ സംഗീത മാന്ത്രികനായ എ ആർ റഹ്മാനും അതിഥി വേഷത്തിലെത്തുന്നുണ്ട് എന്നത് പ്രത്യേകതയാണ്. ഉദയ്കൃഷ്ണയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. പുലിമുരുകൻ എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിനുശേഷം മോഹൻലാലിനുവേണ്ടി ഉദയ്കൃഷ്ണ വീണ്ടും തിരക്കഥ ഒരുക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. വിജയ് ഉലകനാഥ് ആണ് ഇതിന് ഛായാഗ്രഹണം നിർവഹിക്കുന്നത്.ആർ ഡീ ഇല്യുമിനേഷൻസും, ശക്തി (എം. പി. എം ഗ്രൂപ്പ്) ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

പുറത്തിറങ്ങിയ ഗാനം എന്തായാലും ആരാധകരിൽ രോമാഞ്ചം ഉണർത്തുകയാണ്. കമൻറ് ബോക്സിലെ കമൻറുകൾ തന്നെയാണ് ഇതിനു തെളിവ്. മോഹൻലാൽ ആരാധകർ അടക്കം എല്ലാവരും വളരെ പ്രതീക്ഷയോടെയാണ് ചിത്രത്തെ നോക്കിക്കാണുന്നത്. ഒരു ചെറിയ ഇടവേളക്ക് ശേഷം പക്കാ മാസ്സ് റോളിൽ മലയാളികളുടെ സ്വന്തം ലാലേട്ടൻ എത്തുന്ന ചിത്രം കൂടിയാണ് ഇത്. ഈ ഗാനത്തിലെ വരികൾ പറയുന്നതുപോലെ തലയുടെ വിളയാട്ടം ചിത്രത്തിലുടനീളം കാണുവാൻ സാധിക്കും എന്ന് തന്നെയാണ് പ്രേക്ഷകർ കരുതുന്നത്.

Abin Sunny

Recent Posts

പിണറായി വിജയന് മൈക്കിനോട് പോലും അരിശം.ഈ പെരുമാറ്റ രീതി മാറിയേ പറ്റൂ. ഇത് കമ്മ്യൂണിസ്റ്റുകാരന് ചേർന്നതല്ല;സിപിഎം പത്തനംതിട്ട

മുഖ്യമന്ത്രിക്ക് എതിരെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം.മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലം…

4 hours ago

ലാലേട്ടന്റെ മനസിലും അപകടത്തിന്റെ തോന്നലുണ്ടായി.എന്ന് അദ്ദേഹം ഫോൺ വിളിച്ച് പറഞ്ഞത് ഇതാണ്;ഇടവേള ബാബു

മലയാളികൾക്ക് പരിചിതമായ തരമാണ് ഇടവേള ബാബു.അമ്മയുടെ സെക്രട്ടറി ആയി കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ആ സ്ഥാനത്ത് ഇടവേള ബാബു ഉണ്ട്.ഇപ്പോഴിതാ…

4 hours ago

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് ബന്ധം സ്ഥാപിക്കും.ഹണിട്രാപ്പിലൂടെ പൊലീസുകാരെയടക്കം കബളിപ്പിച്ചു; ഐഎസ്ആർഒ ഉദ്യോഗസ്ഥ ചമഞ്ഞ് ലക്ഷങ്ങൾ തട്ടി

നിരവധി പേരെ ഹണിട്രാപ്പിലൂടെ കബളിപ്പിച്ച യുവതിക്കെതിരെ കേസ്.പോലീസ് അടക്കം നിരവധി ഉന്നത ഉദ്യോഗസ്ഥറെ യുവതി പറ്റിച്ചിട്ടുണ്ട്.ശ്രുതി ചന്ദ്രഖേരനെതിരെയാണ് പൊലീസ് കേസെടുത്തുത്.…

5 hours ago

ആണത്തവും തറവാടിത്തവുമൊക്കെ അച്ഛന് ഇഷ്ടമാണ്.ഞങ്ങൾ തമ്മിൽ സ്നേഹമല്ലായിരുന്നു; അച്ഛനോട് സംസാരിച്ചത് ശ്രീ ആണ്

മലയാളികൾക്ക് ഇഷ്ടമുള്ള താരമാണ് ശ്വേത മേനോൻ.വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് ശ്വേത മേനോനിപ്പോൾ. കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം വന്നിരിക്കുന്നത്.താരത്തിന്റെ വാക്കുകൾ…

5 hours ago

അതിനായി അദ്ദേഹം ഒരു രാഷ്ട്രീയ പാർട്ടിയെ ഫോളോ ചെയ്യുന്നു.നമുക്കെല്ലാം എന്റെ വീട് എന്റെ കാർ എന്നുള്ള ചിന്തകളുള്ളപ്പോൾ അദ്ദേഹത്തിന് എന്റെ നാട് എന്നാണ് ചിന്ത

മലയാളികൾക്ക് സുപരിചിതയാണ് ടിനി ടോം.താരത്തിന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ മത്ത് സിനിമയെ കുറിച്ചും…

6 hours ago

കാറിൽ ഒരുമിച്ചിരുന്ന് റിവ്യൂ ചെയ്യാൻ ഭാര്യയും കൂട്ടുകാരനും വരുന്നില്ലെങ്കിൽ കണ്ണാപ്പിയും കാട്ടുതീയും പെങ്ങളൂ‌ട്ടിയും റിവ്യൂ ചെയ്യ്.പരിഹാസവുമായി സോഷ്യൽ മീഡിയ

ബി​ഗ് ബോസ് ആറാം സീസണിൽ മത്സരാർത്ഥിയായെത്തിയത് സായ് കൃഷ്ണയ്ക്ക് ഒരു തരത്തിൽ വിനയായിട്ടുണ്ട് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.സായ് കൃഷ്ണയുണ്ടാക്കിയ…

6 hours ago