World

ഡ്രോണുകള്‍ മുതല്‍ കലാഷ്‌നികോവ് വരെ ; കഴിഞ്ഞ 48 മണിക്കൂറിനിടയില്‍ ഹമാസും ഇസ്രയേലും ഉപയോഗിച്ച ആയുധങ്ങള്‍ ഇവയാണ്

കഴിഞ്ഞ ദിവസം രാവിലെയാണ് ഇസ്രയേലില്‍ ഹമാസ് മിന്നലാക്രമണം നടത്തിയത്. പിന്നാലെ ഹമാസിന് എതിരെ ഇസ്രയേലും തിരിച്ചടിച്ചു. ഇസ്രയേല്‍ ഹമാസിനെതിരെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ ഇസ്രയേലിലും ഗാസയിലുമായി ഇതുവരെ 1200 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം.

- Advertisement -

ഇസ്രയേലിനു പിന്തുണയുമായി അമേരിക്ക സൈനിക നീക്കങ്ങള്‍ ആരംഭിച്ചു. അതേസമയം ഹമാസ് നാല് തരം ആയുധങ്ങള്‍ കൊണ്ടാണ് ഇസ്രയേലില്‍ ആക്രമണം നടത്തുന്നത്. ക്യാസം റോക്കറ്റ്, അല്‍ സുവോരി ഡ്രോണ്‍, പാരഗ്ലൈഡ്, കലാഷ്‌നികോവ് റൈഫില്‍ എന്നിവ കൊണ്ടാണ് ഹമാസ് ആക്രമണം നടത്തുന്നത്.

ഇസ്രയേല്‍ ഏഴ് തരം ആയുധങ്ങള്‍ കൊണ്ടാണ് ഹമാസിന് എതിരെ തിരിച്ചടിക്കുന്നത്. യുദ്ധ വിമാനങ്ങള്‍, ഡ്രോണ്‍, മിസൈല്‍, ടാങ്കറുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഇസ്രയേല്‍ സന്നാഹം. അമേരിക്കന്‍ സൈനീക സംഘത്തിന്റെ ആയുധങ്ങളും ഇസ്രയേല്‍ നിരയില്‍ ഉണ്ട്.

അതേസമയം വിദേശികള്‍ അടക്കം നൂറു പേര്‍ ഹമാസിന്റെ ബന്ദികളാണ്. സ്ത്രീകളും കുട്ടികളും രോഗികളും വൃദ്ധരും അടക്കമുള്ളവര്‍ ബന്ദികളാണ്. ഈ ബന്ദികളെ എങ്ങനെ ജീവനോടെ മോചിപ്പിക്കാനാകും എന്നതില്‍ ഇസ്രായേലിന് വ്യക്തതയില്ല.

രാജ്യത്തിനുള്ളില്‍ കടന്നു കയറിയ ഹമാസ് സംഘാംഗങ്ങള്‍ എവിടെയൊക്കെ മറഞ്ഞിരിക്കുന്നുവെന്നും അറിയില്ല. പലയിടത്തും ഇപ്പോഴും സൈന്യവും ഹമാസും ഏറ്റുമുട്ടുന്നു. കഴിഞ്ഞ അര നൂറ്റാണ്ടില്‍ ഇതുപോലൊരു പ്രതിസന്ധി ഇസ്രായേലിന് ഉണ്ടായിട്ടില്ല.

തെക്കന്‍ ഇസ്രായേലില്‍ ഗാസ അതിര്‍ത്തിയോട് ചേര്‍ന്ന ഒരു വലിയ സംഗീത പരിപാടിയിലേക്ക് ഇരച്ചു കയറിയ ഹമാസ് സംഘം വെടിവെപ്പ് നടത്തിയെന്നാണ് ഇസ്രായേലില്‍ നിന്നും വരുന്ന വിവരം. 260 മൃതദേഹങ്ങള്‍ ഇവിടെ നിന്നും കണ്ടെത്തി.

അതേ സമയം, ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം കടുത്തതോടെ പ്രാണരക്ഷാര്‍ത്ഥം വീടുവിട്ടവരുടെ എണ്ണം ഒന്നേകാല്‍ ലക്ഷം കടന്നു. 450 പേരാണ് ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടത്.

ഗാസയിലേക്കുള്ള ചരക്കുനീക്കവും ഇന്ധന നീക്കവും ഇസ്രയേല്‍ തടഞ്ഞതോടെ വെള്ളവും വെളിച്ചവും ഇല്ലാതാകുന്നു. ഗുരുതരമായി മുറിവേറ്റ് ആശുപത്രിയില്‍ എത്തുന്ന പലരും ചികിത്സ കിട്ടാതെ മരണത്തിന് കീഴടങ്ങുന്നു.

ഹമാസ് നേതാക്കളുടെ വീടുകളും ഹമാസ് ആസ്ഥാനവുമാണ് ആക്രമിച്ചതെന്ന് ഇസ്രായേല്‍ പറയുന്നു. എന്നാല്‍ ആയിരക്കണക്കിന് സാധാരണക്കാരുടെ വീടുകളും തരിപ്പണമായി.

 

Abin Sunny

Recent Posts

സീരിയൽ നടൻ ചന്ദ്രകാന്ത് ആത്മഹത്യ ചെയ്തു, കാരണമായി പോലീസ് പറയുന്നത് ഇങ്ങനെ

ടെലിവിഷൻ മേഖലയിലൂടെ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ നടനാണ് ചന്ദ്രകാന്ത്. ഇപ്പോൾ ഇദ്ദേഹം ആത്മഹത്യ ചെയ്തിരിക്കുകയാണ് എന്ന് വാർത്തകളാണ് പുറത്തുവരുന്നത്. വെള്ളിയാഴ്ച…

1 min ago

മുസ്ലിംങ്ങള്‍ക്കിടയില്‍ വലിയ മാറ്റം വന്നു.ബി ജെ പി ജയിച്ച് വരും.മോദിയുടെ സ്വപ്നം പോലെ തന്നെ എല്ലാം നടക്കും

മൂന്നാമതും ബി ജെ പി അധികാരത്തില്‍ എത്തുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി.…

3 hours ago

ഇത് ചരിത്രം!സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ

സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ നടന്നു. ഒരു ദശാബ്ദത്തിനു മുമ്പ് സ്ത്രീകൾ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം…

4 hours ago

ആ മരണവാർത്തയിൽ ഇത്ര ഷോ വേണമായിരുന്നോ എന്ന് കമന്റ്.മറുപടി കുറിപ്പുമായി സായിക്ക് പിന്തുണ പറഞ്ഞ് ശാലിനി

വളരെ സൈലന്റായി കാര്യങ്ങള്‍ മനസ്സിലാക്കി മുന്നേരുന്ന ഒരാളാണ് സായ് കൃഷ്ണ.കഴിഞ്ഞ ദിവസം സായിയുടെ ഭാര്യ ബിഗ്ബോസ് ഹൗസിൽ വന്നിരുന്നു.സായിയുമായുള്ള സംസാരത്തിന്…

4 hours ago

ഗബ്രി ഔട്ടായി പോയതിന് ശേഷം ജാസ്മിൻ ഭയങ്കരമായി കരഞ്ഞെങ്കിലും പിറ്റേ ദിവസം അങ്ങനെ അല്ല

ഹൗസിൽ നിന്നും പുറത്തായതിന് പിന്നാലെയാണ് ജാസ്മിൻ-ഗബ്രി ബന്ധത്തെ കുറിച്ച് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീരേഖ.ജാസ്മിനും ഗബ്രിയും തമ്മിൽ വലിയൊരു ബോണ്ടിംഗ്…

6 hours ago

ഏഷ്യാനെറ്റിന്റെ കരാർ ഉണ്ടായിരുന്നു.എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ പറഞ്ഞത് കള്ളം; തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയുള്ള പ്രേക്ഷക പ്രതികരണത്തെ കുറിച്ച് പ്രതികരിക്കുകയാണ് ഗബ്രി. ഇത്രയും വലിയ നെഗറ്റീവ് ഉണ്ടെന്ന് താൻ ഹൗസിൽ…

8 hours ago