World

ഒരേ കമ്പനിയില്‍ ജോലി ചെയ്തത് 84 വര്‍ഷം; ഗിന്നസ് റെക്കോര്‍ഡ് നേടി 100 വയസുകാരന്‍

ഒരേ കമ്പനിയില്‍ എത്ര വര്‍ഷം ജോലി ചെയ്യാനാകും? അഞ്ചോ പത്തോ പതിനഞ്ചോ ഇരുപതോ വര്‍ഷം സാധിക്കുമായിരിക്കും. എന്നാല്‍ ബ്രസീലില്‍ ഒരാള്‍ ഒരേ കമ്പനിയില്‍ ജോലി ചെയ്തത് 84 വര്‍ഷമാണ്. വാള്‍ട്ടര്‍ ഓര്‍ത്ത്മാന്‍ എന്ന ആളാണ് ഒരേ കമ്പനിയില്‍ 84 വര്‍ഷം ജോലി ചെയ്തത്. വാള്‍ട്ടറിന് നൂറ് വയസായി. ഏറ്റവും നീണ്ട കാലം ഒരേ കമ്പനിയില്‍ തന്നെ ജോലി ചെയ്തതിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും അദ്ദേഹം നേടി.

- Advertisement -

ബ്രസീലിലെ സാന്താ കാറ്ററിനയിലെ Industrias Renaux SA എന്ന ടെക്‌സ്‌റ്റൈല്‍ കമ്പനിയില്‍ ഷിപ്പിംഗ് അസിസ്റ്റന്റായിട്ടാണ് വാള്‍ട്ടര്‍ ജോലി തുടങ്ങിയത്. അന്ന് അദ്ദേഹത്തിന് 15 വയസാണ് പ്രായം. ബ്രസീലിലെ സാന്താ കാതറിനയിലെ ഒരു ചെറിയ പട്ടണമായ ബ്രൂസ്‌ക്വിലാണ് അദ്ദേഹം ജനിച്ചത്. നഗ്‌നപാദനായിട്ടാണ് അവന്‍ സ്‌കൂളില്‍ പോയിരുന്നത്. വീട്ടിലെത്തിയ ശേഷവും പഠിച്ചതെല്ലാം പരിശീലിച്ച് നോക്കും. മികച്ച ഓര്‍മ്മയും സൂക്ഷ്മമായി കാര്യങ്ങളെ ഗ്രഹിക്കാനുള്ള കഴിവും അദ്ദേഹത്തിന് അന്ന് മുതല്‍ എന്നുമുണ്ടായിരുന്നു.

സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നുപോയിക്കൊണ്ടിരുന്ന കുടുംബത്തെ പിന്തുണക്കുന്നതിന് വേണ്ടി വളരെ ചെറുപ്പത്തില്‍ തന്നെ അദ്ദേഹത്തിന് ജോലിക്ക് പോകേണ്ടി വന്നു. പ്രസ്തുത കമ്പനിയില്‍ ജോലിക്ക് അദ്ദേഹത്തെ എടുക്കുന്നത് ജര്‍മ്മന്‍ ഭാഷയിലുള്ള അറിവ് കാരണമാണ്.
ജോലിക്ക് കയറി അധികം വൈകാതെ തന്നെ അദ്ദേഹം സെയില്‍സിലേക്ക് പ്രോമോട്ട് ചെയ്യപ്പെട്ടു. അവിടെനിന്നും അധികം താമസിയാതെ സെയില്‍സ് മാനേജരായി. ഏപ്രില്‍ 19 -നാണ് അദ്ദേഹത്തിന് 100 വയസ് തികഞ്ഞത്.

Rathi VK

Recent Posts

അമ്മയുടെ മരണശേഷം അച്ഛൻ മദ്യപാനിയായി മാറി, എന്നാൽ ആ ഒരു സിനിമ കാരണമാണ് മദ്യപാനം നിർത്തിയത് – പിതാവിനെ കുറിച്ച് വിജയരാഘവൻ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…

29 mins ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

2 hours ago

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

2 hours ago

മലയാള സിനിമയിലെ ആദ്യകാല നടിമാരിൽ ഒരാളായിരുന്ന ബേബി ഗിരിജ അന്തരിച്ചു

ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

2 hours ago