മലയാളം ബിഗ്ബോസ് സീസണ് ഫോര്‍ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇതിനിടെ രണ്ട് hsjd] അപ്രതീക്ഷിതമായി ഷോയില്‍ നിന്ന് പോയി. ഇനി 9 മത്സരാര്‍ത്ഥികള്‍ കൂടിയാണ് ബിഗ്ബോസ് വീട്ടിലുള്ളത്. ഇതില്‍ വോട്ടിംങ്ങിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ബ്ലെസിയും ദില്‍ഷയുമാണ്. ഗെയിം എല്ലാം മനോഹരമായിട്ടാണ് ഇരുവരും കളിക്കുന്നത്.
ബിഗ് ബോസ് സ്ഥിരമായി കാണുകയും ഇടയ്ക്കൊക്കെ അഭിപ്രായം പറയാറും ഉള്ള നടനാണ് മനോജ്. ഇപ്പോള്‍ കഴിഞ്ഞ എപ്പിസോഡിനെക്കുറിച്ച് ഇദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. റോണ്സണ് ലക്ഷ്മിപ്രിയ ഇവരുടെ കളികള്‍ വിലയിരുത്തിയാണ് മനോജ് സംസാരിച്ചത്. ലക്ഷ്മി പ്രിയ വളരെ പവര്‍ഫുള്‍ ഗെയിമര്‍ ആണ്. പറയുന്ന കാര്യങ്ങളും പോയിന്റ് ഉണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ ഓവര്‍ ഇമോഷണലിആകാറുണ്ട്. ലക്ഷ്മിപ്രിയ റോണ്‍സനെ കുറിച്ച് പറഞ്ഞ കാര്യം വളരെ ശരിയാണ്. 70 ദിവസമായിട്ടും ഫ്രീയായി പോകുന്ന വണ്ടിയില്‍ ഓസിക് ലിഫ്റ്റ് അടിച്ചു പോകുന്ന മത്സരാര്‍ത്ഥിയാണ് റോണ്സണ് എന്നായിരുന്നു ലക്ഷ്മിപ്രിയ പറഞ്ഞത്.
‘എല്ലാവരുടേയും കാല് പിടിച്ചാണ് അദ്ദേഹം അവിടെ നില്‍ക്കുന്നത്. റോണ്‍സണെ കാണുമ്പോള്‍ മഴവില്‍ക്കാവടിയിലെ മീശ വാസുവിനെയാണ് ഓര്മ വരാറുള്ളത്. ആ കഥാപാത്രം വലിയ മീശ വെച്ചിട്ട് കരയുന്ന സീനൊക്കെ ഉണ്ട്.’ ‘റോണ്സണ് ആ ഒത്ത ശരീരവും വെച്ച് മറ്റുള്ളവരുടെ കാല് പിടിക്കുന്ന കാണുമ്പോള്‍ ആ സീന്‍ ഓര്മ വരും. നല്ലൊരു മനുഷ്യനാണ് റോണ്സണ്. പക്ഷെ നല്ല മനുഷ്യനെ ബിഗ് ബോസ് വീട്ടില്‍ ആവശ്യമില്ല.’
പലരുടേയും മൂട് താങ്ങി സ്വന്തം ഭാഗം സംരക്ഷിച്ച് നടക്കുകയാണ് . അത് മോശം സ്വഭാവമാണ്. അത് നല്ലതല്ല. റോണ്‍സണിന് വ്യക്തിത്വവുമില്ല’ നടന് മനോജ് പറഞ്ഞു.