മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് റിമിടോമി. ഒരു ഗായിക എന്ന നിലയിലാണ് താരം തിളങ്ങുന്നത്. എന്നാൽ ടെലിവിഷൻ മേഖലയിലും വളരെ സജീവമാണ് താരം. നിരവധി ടെലിവിഷൻ റിയാലിറ്റി ഷോകളിൽ താരം ജഡ്ജ് ആയി എത്തുന്നുണ്ട്. ഇതിനുപുറമേ താരം നിരവധി പരിപാടികളുടെ അവതാരിക കൂടിയാണ്. ഇതെല്ലാം വളരെ മികച്ച രീതിയിൽ ആണ് താരം കൈകാര്യം ചെയ്യുന്നത്.
ഇന്ന് ലോകമെമ്പാടുമുള്ള ആളുകൾ പ്രണയദിനം ആഘോഷിക്കുകയാണ്. പ്രണയം ഉള്ളവർ എല്ലാം തന്നെ അവരുടെ കാമുകന്മാരുടെ ഒപ്പവും കാമുകിമാരുടെ ഒപ്പവും പ്രണയ ദിനം ആഘോഷിച്ചു വരികയാണ്. അതേസമയം പ്രണയം ഇല്ലാത്തവർ എല്ലാം എന്തു ചെയ്യുകയാണ് എന്ന് അറിയുമോ? ചില ഒരു കാര്യവുമില്ലാതെ പരസ്പരബന്ധമില്ലാത്ത എന്തൊക്കെയോ കാര്യങ്ങൾ വാട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ടു നടക്കുന്നു. വേറെ ചില ആളുകൾ സിംഗിൾ പസങ്ക എന്ന പാട്ട് പാടി നടക്കുന്നു. വേറെ ചില ആളുകൾ രാജ്യസ്നേഹം കാണിച്ചു കൊണ്ട് നടക്കുന്നു. അതേസമയം റിമിടോമി എന്താണ് ചെയ്യുന്നത് എന്ന് അറിയുമോ?
റിമി ടോമി ഈ പ്രണയ ദിനം ആഘോഷിക്കുകയാണ്. ആരുടെ ഒപ്പമാണ് താരം പ്രണയ ദിനം ആഘോഷിക്കുന്നത് എന്നറിയുമോ. തൻറെ സഹോദരൻറെ മക്കളുടെ ഒപ്പമാണ് താരം പ്രണയ ദിനം ആഘോഷിക്കുന്നത്. അത് ഇപ്പോൾ ഇന്ന് മാത്രമല്ല കേട്ടോ. അവരുടെ കൂടെയുള്ള ഓരോ ദിവസവും റിമി ടോമിയ്ക്ക് ആഘോഷം തന്നെയാണ്. അത് താരം ഇടയ്ക്കിടയ്ക്ക് സമൂഹ മാധ്യമങ്ങൾ വഴി ആരാധകരെ അറിയിക്കാറുണ്ട്. ഇൻസ്റ്റഗ്രാം വഴി നിരവധി ചിത്രങ്ങളും യൂട്യൂബ് വഴി നിരവധി വീഡിയോകളും താരം പങ്കുവയ്ക്കാറുണ്ട്.
അതേസമയം ഇപ്പോൾ താരത്തെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ് മലയാളികൾ. നിലവിൽ പ്രണയം ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്രണയദിനം ആഘോഷിക്കുന്നത് വളരെ നല്ലതാണ് എന്നാണ് മലയാളികൾ പറയുന്നത്. സംഭവം പ്രണയദിനം എന്നു പറയുന്നത് ഒരു വൈദേശിക ആഘോഷം തന്നെ ആയിരിക്കും. എന്നാലും നല്ല സംഭവങ്ങൾ ഏത് കൾച്ചറിൽ ഉണ്ടെങ്കിലും അത് നമ്മൾ സ്വീകരിക്കണം. അല്ലാതെ ഇതെല്ലാം വിദേശികൾ കണ്ടുപിടിച്ചതാണ് എന്നുപറഞ്ഞ് പ്രണയദിനം ആഘോഷിക്കാതെ ഇരിക്കുന്നത് വെറും സദാചാരം കളിക്കൽ ആണ്.