മാസ് ഡയലോഗും ആക്ഷന്‍ രംഗങ്ങളുമായി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടനാണ് അല്ലു അര്ജുന്. ഇതുവരെ ഒരു മലയാള സിനിമ ചെയ്തിട്ടില്ലെങ്കില്‍ പോലും താരം അഭിനയിച്ച മറ്റു ഭാഷ ചിത്രങ്ങള്‍ മലയാളി ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. കേരളത്തിലും അല്ലു അര്ജുന് നിരവധി ആരാധകര്‍ ഉണ്ട്. കൃഷ്ണ, ആര്യ തുടങ്ങിയ സിനിമകളെല്ലാം നടന്റെ ആരാധകരുടെ എണ്ണം വര്‍ദ്ധിപ്പിച്ചു.
ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത അല്ലു ചിത്രം പുഷ്പക്കും വലിയ സ്വീകരണമാണ് ലഭിച്ചത്. സിനിമയിലെ പാട്ട് എല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. പുഷ്പയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. അതേസമയം എപ്പോഴും റൊമാന്റിക് ആയിട്ടുള്ള കഥാപാത്രങ്ങളാണ് നടന് ചെയ്തിട്ടുള്ളത്.
ഇപ്പോള്‍ അല്ലു അര്ജ്ജുന് തന്റെ പ്രണയനായികയെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് . ജീവിതത്തിലും താന്‍ റൊമാന്റിക് ആണെന്നാണ് അല്ലു പറയുന്നത്. അതിന്റെ എല്ലാ ക്രെഡിറ്റും സ്നേഹയ്ക്കാണെന്നും താരം പറഞ്ഞു. ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നുവെന്നും ഒരു പാര്‍ട്ടിക്കിടയില്‍ കണ്ട പരിചയം പിന്നെ, പ്രണയമായി മാറുകയായിരുന്നു, ആ കാലമൊക്കെ ആലോചിക്കുമ്പോള്‍ രസമുണ്ടെന്നും അല്ലു അര്ജ്ജുന് അഭിമുഖത്തില്‍ പറഞ്ഞു.
വീട്ടില്‍ എന്റെ ഏറ്റവും വലിയ ക്രിട്ടിക് സ്നേഹയാണെന്ന് നടന് പറയുന്നു. സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ സത്യസന്ധമായി പറയുമെന്നും അതേസമയം നന്നായി വിമര്‍ശിക്കുകയും ചെയ്യുമെന്നും എന്നാല്‍, തനിക്ക് വേദനിക്കാതെ വിമര്‍ശനം എങ്ങനെ പറയണമെന്ന് സ്നേഹയ്ക്ക് നന്നായി അറിയാമെന്നും അല്ലു പറഞ്ഞു.