തന്റെ കുഞ്ഞിന്റെ മുഖം ഒരു നോക്ക് കാണാന്‍ കഴിയാതെയാണ് നടന് ചിരഞ്ജീവി ഈ ലോകത്ത് നിന്ന് യാത്രയായത്. സിനിമാ ലോകത്തിന് ഒരു തീരാനഷ്ടം തന്നെയാണ് ചിരഞ്ജീവി സര്‍ജയുടെ വിയോഗം. ഈ സമയത്ത് മേഘ്ന എങ്ങനെ ഇതില്‍നിന്ന് ഇന്ന് മോചിതയാകും എന്ന് പലരും ചിന്തിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പതിയെപതിയെ പഴയത് പോലെ ആയി വരുകയാണ് നടി. ഇപ്പോള്‍ ഒരു സന്തോഷവാര്‍ത്ത പങ്കുവെച്ച് കൊണ്ടാണോ താരം എത്തിയിരിക്കുന്നത് . ചിരുവിന്റെ പിറന്നാള്‍ ദിനത്തില്‍ ആണ് നടി ഈ കാര്യം വെളിപ്പെടുത്തിയത്. ചീരുവിന്റെ ആത്മസുഹൃത്തിന്റെ ചിത്രത്തില്‍ നായികയായെത്തുന്നു എന്ന സന്തോഷവാര്‍ത്തയാണ് താരം പറയുന്നത് .
കഷ്ടതയുടെ അവസാനം എല്ലായ്പ്പോഴും വിജയമാണ്. അഗ്നി പരീക്ഷണം വലിയ കാര്യങ്ങള്‍ നേടാനുള്ള വഴിയാണ്, ആ വിചാരണ ഒരിക്കലും എളുപ്പമല്ല. എല്ലാ പ്രതീക്ഷകളും മങ്ങുമ്പോള്‍, ജീവിതം നിശ്ചലമാകുമ്പോള്‍, തുരങ്കത്തിന്റെ അറ്റത്ത് എപ്പോഴും ഒരു വെളിച്ചം ഉണ്ടാകും. എന്നെ സംബന്ധിച്ചിടത്തോളം ആ വെളിച്ചം ചിരുവാണ്. തിളക്കമാര്‍ന്നതാകാന്‍ ആ വെളിച്ചത്തിലേക്കാണ് എന്റെ യാത്ര. ഹാപ്പി ബര്‍ത്ത് ഡേ ഹസ്ബന്റ്, എന്റെ ജീവനും വെളിച്ചവും നീയാണെന്നുമായിരുന്നു മേഘ്നയുടെ ആശംസ.
ഇതിലും മികച്ചൊരു ദിവസമില്ല, മറ്റൊരു ടീമിനും ഇതിലും മികച്ചതാകാന്‍ കഴിയില്ല. ഇത് നിങ്ങളുടെ ജന്മദിനം, ഇത് ഞങ്ങളുടെ സ്വപ്നം … ഇത് നിങ്ങള്‍ക്കുള്ളതാണ്! പന്നയില്ലെങ്കില് ഞാന്‍ ഇതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല. ഔദ്യോഗികമായി ഞാനിതേക്കുറിച്ച് പറയുകയാണെന്ന് പറഞ്ഞായിരുന്നു മേഘ്ന പുതിയ സിനിമയെക്കുറിച്ച് പറഞ്ഞത്. ചിരുവിന്റെ ആത്മസുഹൃത്തിന്റെ ചിത്രത്തില്‍ നായികയായെത്തുന്നത് മേഘ്നയാണ്.
പ്രിയപ്പെട്ട ചിരു, നിങ്ങളുടെ ജന്മദിനാഘോഷത്തില്, ഞങ്ങള്‍ ഒരുമിച്ച് കണ്ട ഒരു സ്വപ്നമാണ് ഞാന്‍ നിങ്ങള്‍ക്ക് സമ്മാനിക്കുന്നത് – ഒരു സിനിമ നിര്‍മ്മിക്കുന്നു. മേഘ്നയുടെ നേതൃത്വത്തില്‍ യാത്ര കൂടുതല്‍ അര്‍ത്ഥവത്തായി. എല്ലാവരുടെയും പിന്തുണയോടെയാണ് ഞങ്ങള്‍ ഈ സ്വപ്നം സാക്ഷാത്ക്കരിക്കുന്നത്. ഈ ലക്ഷ്യത്തിലേക്ക് ഞങ്ങളെ നയിച്ചത് നീയാണ്. എപ്പോഴും നിങ്ങളാണ് ഞങ്ങളുടെ ആഘോഷത്തിന് കാരണമെന്നുമായിരുന്നു പന്നഗ കുറിച്ചത്.