മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ശാലു മേനോൻ. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരു പോലെ തിളങ്ങി നിന്നിരുന്ന താരമാണ് ശാലുമേനോൻ. എങ്കിലും താരത്തെ കൂടുതൽ പരിചയം ഒരു സീരിയൽ നടി എന്ന നിലയിലാണ്. മികച്ച ഒരു നർത്തകി കൂടിയാണ് താരം. ഇപ്പോൾ ഒരു നൃത്താലയിൽ പ്രവർത്തിക്കുകയാണ് താരം. തൃപ്പൂണിത്തുറയിൽ ആണ് താരം ജനിച്ചു വളർന്നത്. പിന്നീട് കുടുംബത്തോടൊപ്പം താരം ചങ്ങനാശ്ശേരിയിലേക്ക് താമസം മാറ്റുകയായിരുന്നു.
മുത്തശ്ശൻ അരവിന്ദാക്ഷമേനോൻ ആയിരുന്നു നൃത്തകലാലയം തുടങ്ങിവെച്ചത്. ഇപ്പോൾ അത് നോക്കി നടത്തുന്നത് ശാലുമേനോൻ ആണ്. ഇതിനിടയിൽ താരൻ നിരവധി സീരിയലുകൾ ചെയ്യുന്നുണ്ട് എങ്കിലും താരം പൂർണ ശ്രദ്ധ നൽകുന്നത് ഡാൻസ് സ്കൂളിൻറെ കാര്യങ്ങൾക്ക് വേണ്ടി മാത്രമാണ്. പുതുതായി നിർമ്മിച്ച വീടിൻറെ പിന്നിലുള്ള ഹോളിൽ ആണ് ആദ്യം ഡാൻസ് സ്കൂൾ നടത്തി തുടങ്ങിയത്. പിന്നീട് പല ഇടങ്ങളിലായി എട്ട് നൃത്ത വിദ്യാലയങ്ങൾ ആയിരുന്നു താരം തുടങ്ങിയത്.
ഇതിനിടയിൽ നിരവധി വിവാദങ്ങളിലും അകപ്പെട്ടിരുന്നു താരം. വിവാഹ ശേഷം നല്ല ഒരു കുടുംബജീവിതം നയിക്കുക ആയിരുന്നു താരം. പിന്നീട് താരം അഭിനയ മേഖലയിലേക്ക് തിരികെയെത്തി. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. താരം പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ നിമിഷനേരംകൊണ്ട് ആണ് ശ്രദ്ധിക്കപ്പെടാർ ഉള്ളത്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്.
വളരെ മികച്ച അഭിപ്രായങ്ങളാണ് ചിത്രങ്ങളിൽ താഴെ വന്നുകൊണ്ടിരിക്കുന്നത്. എങ്കിലും പതിവുപോലെ ചൊറി കമൻറുകൾ ധാരാളം വരുന്നുണ്ട് എന്നതാണ് സത്യം. മഞ്ജു ചേച്ചി അനുകരിച്ചത് ആണ് അല്ലേ എന്നുള്ള കമൻറുകൾ ആണ് വരുന്നതിൽ അധികവും. “പണ്ട് സിനിമയിൽ വന്ന സമയത്ത് ഒരു മഞ്ജുവാര്യർ ലുക്ക് എല്ലാമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതെല്ലാം പോയിമറഞ്ഞു. ഈ വേഷത്തിൽ കണ്ടപ്പോൾ ഒരു മദാമ്മ ലുക്ക് ആണ് ഓർമ്മ വന്നത്” – എന്തൊക്കെയാണ് വന്നുകൊണ്ടിരിക്കുന്ന കമൻറുകൾ.