മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് വിജയ് സേതുപതി. നിലവിൽ തെന്നിന്ത്യയിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് വിജയ് സേതുപതി. താരം അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ എല്ലാം ഒന്നിനൊന്നു മികച്ചതാണ്. മാസ്റ്റർ എന്ന സിനിമയിലെ താരം വില്ലനായി എത്തിയിരുന്നു. ഈ സിനിമയും കേരളത്തിൽ വലിയ തരംഗമായിരുന്നു സൃഷ്ടിച്ചത്.
താരത്തിന് രണ്ടു കുട്ടികളാണ് ഉള്ളത്. ഒരു മകനും ഒരു മകളും. സൂര്യ എന്നാണ് മകൻറെ പേര്. രണ്ടു സിനിമകളിൽ സൂര്യ അഭിനയിച്ചിട്ടുണ്ട്. വിജയ് സേതുപതി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച നാനും റൗഡി താൻ എന്ന ചിത്രത്തിലാണ് താരം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഇതിൽ അച്ഛൻ വിജയ് സേതുപതിയുടെ കുട്ടിക്കാലം ആണ് താരം അവതരിപ്പിച്ചത്. പിന്നീട് വിജയ് സേതുപതി തന്നെ അഭിനയിച്ച സിന്ധുബാദ് എന്ന സിനിമയിലും താരം ബാലതാരമായി പ്രത്യക്ഷപ്പെട്ടിരുന്നു.
ഇപ്പോൾ സൂര്യയുടെ ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. അതിശയിപ്പിക്കുന്ന ഒരു സ്റ്റണ്ട് രംഗം ആണ് താരം ചെയ്തിരിക്കുന്നത്. ഇത് സമൂഹ മാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ ആരാണ് ഈ കൊച്ചു മിടുക്കൻ എന്ന അന്വേഷണം തുടങ്ങി. അങ്ങനെയാണ് ഇത് വിജയ് സേതുപതിയുടെ മകൻ സൂര്യ ആണ് എന്ന് എല്ലാവരും മനസ്സിലാക്കുന്നത്. ഇപ്പോൾ നിരവധി ആളുകളാണ് താരത്തിന് അഭിനന്ദനങ്ങൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്.
തെന്നിന്ത്യയിൽ എമ്പാടും ആരാധകരുള്ള താരമാണ് വിജയസേതുപതി. ഒരു മലയാള സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. ജയറാം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മാർകോണി മത്തായി എന്ന ചിത്രത്തിലാണ് വിജയ് സേതുപതി എത്തിയത്. ഇതിനു പുറമേ തെലുങ്കിലും താരം അടുത്തിടെ അരങ്ങേറി. ഉപ്പേന എന്ന ചിത്രത്തിലായിരുന്നു താരം അഭിനയിച്ചത്. ഇതിലും വില്ലൻ വേഷമായിരുന്നു താരം അവതരിപ്പിച്ചത്. ഇപ്പോൾ മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയൻ സെൽവൻ എന്ന സിനിമയിൽ അഭിനയിച്ചു വരികയാണ് വിജയ് സേതുപതി.
View this post on Instagram