കലയുടെ കാര്യത്തിൽ വളരെ കർക്കശക്കാരിയായ ആളാണ് ശോഭന. ഇപ്പോൾ താരം നീണ്ട നാളത്തെ ഇടവേളക്ക് ശേഷം വരനെ ആവിശ്യമുണ്ട് എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. ഇത് തന്റെ തിരിച്ചു വരവ് എന്നൊന്നും പറയണ്ട എന്ന് ശോഭന പറഞ്ഞിരുന്നു.. അതിൽ നിന്നും നമുക്ക് മനസിലാകുന്നത് മറ്റേതിനേക്കാളും നൃത്തമാണ് ശോഭനക്ക് പ്രാധാന്യം എന്നാണ്..
വരനെ ആവിശ്യമുണ്ട് എന്ന ചിത്രത്തിൽ വളരെ ശ്രേമപെട്ടാണ് സംവിധായകൻ അനൂപ് സത്യൻ ശോഭനയെ സിനിമയിൽ കൊണ്ടുവന്നത്, ഇപ്പോൾ സിനിമ ചെയ്യാൻ താല്പര്യമില്ല എന്ന മട്ടിൽ ശോഭന ഉറച്ചു നിന്നിരുന്നു എന്നാണ് അനൂപ് സത്യൻ പറയുന്നത്.. ഏതായാലും സിനിമ വളരെ വിജയകരമായിരുന്നു..
ലോക്ഡൗണ്‍ സമയത്ത് നൃത്ത പരിശീലനം നടത്തി ഏവരെയും ഞെട്ടിപ്പിച്ചിരിക്കുകയാണ് ശോഭനയും വിദ്യാര്‍ത്ഥികളും. ലോക്ദടൗണിൽ എല്ലാവരും അവരവരുടെ വീടുകളിലാണെങ്കിലും പരിശീലനം മുടക്കുന്നില്ലെന്നും കലയിലൂടെ തങ്ങള്‍ അടുപ്പം നിലനിര്‍ത്തുന്നുണ്ടെന്നും ശോഭന പറയുന്നു. തന്റെ യുട്യൂബ് ചാനലിലൂടെ ഒരു വീഡിയോയും പുറത്തുവിട്ടിട്ടുണ്ട് ശോഭന. ലോക്ക് ഡൗണിനിടെ വീട്ടുജോലികള്‍ക്കൊപ്പം നൃത്തം പരിശീലിക്കുന്നതിന്റെയാണ് വീഡിയോ. ശോഭനയ്ക്കൊപ്പം കൃഷ്ണയിലെ വിദ്യാര്‍ഥികളും രണ്ട് മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള വീഡിയോയില്‍ എത്തുന്നുണ്ട്.
നൃത്തത്തിനുവേണ്ടി സിനിമയെ കുറേയേറെ മാറ്റിനിര്‍ത്തിയിരിക്കുകയാണ് ഏറെക്കാലമായി ശോഭന. നൃത്ത പരിശീലനത്തിനൊപ്പം കൃഷ്ണ എന്ന പേരില്‍ നൃത്തവിദ്യാലയം നടത്തുന്നുമുണ്ട് ഇപ്പോള്‍. ഒരിടവേളയ്ക്കു ശേഷം ശോഭന മലയാള സിനിമയിലേക്കു തിരിച്ചെത്തിയ ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്. അനൂപ് സത്യന് സംവിധാനം ചെയ്ത ചിത്രത്തില്‍ മകള്‍ക്കൊപ്പം ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ നീന എന്ന കഥാപാത്രത്തെയാണ് അവര്‍ അവതരിപ്പിച്ചത്.