സാമൂഹ്യ മാധ്യമങ്ങളിൽ സജീവം അല്ലെങ്കിൽ പോലും വലിയൊരു ആരാധക വൃന്ദം തന്നെയുണ്ട് ദിലീപിൻറെയും മഞ്ജുവിൻ്റെയും മകൾ മീനാക്ഷിക്ക്. താര ദമ്പതികളുടെ മകൾ എന്ന ലേബൽ അന്നും ഇന്നും മീനാക്ഷിയെ ഒരു വലിയ ആരാധക കൂട്ടം ഉറ്റു നോക്കാൻ കാരണമായിരിക്കുന്നു. ദിലീപിൻറെ അടുത്ത സുഹൃത്തായ നാദിർഷയുടെ മകളുടെ വിവാഹ ചടങ്ങുകളിൽ സോഷ്യൽ മീഡിയയിലെ ചർച്ച മുഴുവൻ മീനൂട്ടിയെ ചുറ്റി പറ്റിയായിരുന്നു. വിവാഹ ആഘോഷത്തിന് മീനാക്ഷി എത്തിയതോടെ ചടങ്ങിൻ്റേ പകിട്ട് വർധിച്ചു.
ഇപ്പോഴിതാ മീനൂട്ടിയുടെ പിറന്നാൾ ആഘോഷ ചിത്രങ്ങളാണ് ശ്രദ്ധേയമാവുന്നത്. അച്ഛൻ ദിലീപിനൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് മീനാക്ഷി തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. മീനാക്ഷിയുടെ സുഹൃത്തുക്കളും ഒപ്പം നിൽക്കുന്നതായി കാണാം. കൂട്ടത്തിൽ ആശംസകൾ നേർന്നുകൊണ്ട് കാവ്യാമാധവനും ഉണ്ട്. എന്തായാലും വലിയ രീതിയിലുള്ള പാർട്ടി തന്നെയാണ് മകൾക്ക് അച്ഛൻ വീട്ടിൽ ഒരുക്കിയത് എന്നത് തീർച്ച.
കഴിഞ്ഞദിവസം മീനാക്ഷി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചുവന്ന ഗൗൺ ധരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന താര പുത്രിയെ ആണ് നമ്മൾക്ക് കാണാനാവുക. ചിത്രത്തിൽ മീനുട്ടി അതീവ സുന്ദരി ആയിരിക്കുന്നു എന്ന് പറയാതെ വയ്യ. നിരവധി പേരാണ് ഫോട്ടോയ്ക്ക് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത്.
ഇടയ്ക്കിടെ തൻ്റെ ചിത്രങ്ങളെല്ലാം താരം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. മിക്കവാറും സുഹൃത്തുക്കൾക്കൊപ്പം ഉള്ള ചിത്രങ്ങൾ ആയിരിക്കും അത്. നടിയായ നമിത പ്രമോദ്, നാദിർഷായുടെ മക്കളായ ആയിഷയും, ഖദീജയും എല്ലാം മീനൂട്ടിയുടെ അടുത്ത സുഹൃത്തുക്കളാണ്. ഒട്ടുമിക്കപ്പോഴും ആരാധകർ ഇത് വൻ ആവേശത്തോടെ ഏറ്റെടുക്കാറും ഉണ്ട്.
ചെന്നൈയിലാണ് താരം തൻറെ പഠനം തുടരുന്നത്. ചിലപ്പോഴൊക്കെ സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകൾ ഒഴിച്ചു നിർത്തിയാൽ ആരാധകർക്കിടയിൽ അത്ര സജീവമല്ല മിനൂട്ടി. സിനിമയിലേക്ക് ഇറങ്ങാതെ തന്നെ ഇത്രയധികം ആരാധകരുള്ള വ്യക്തികൾ വളരെ കുറവായിരിക്കും. അധികം വൈകാതെ തന്നെ തങ്ങളുടെ മീനൂട്ടി അഭിനയ രംഗത്തേക്ക് പ്രവേശിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.