കേരളത്തിലെ കാസറഗോഡ് സ്വദേശിയാണ് മഹിമ നമ്പ്യാർ. മികച്ച പരിശീലനം ലഭിച്ച ക്ലാസിക്കൽ നർത്തകിയും ഗായികയുമാണ് മഹിമ നമ്പ്യാർ. മലയാളത്തില്‍ തുടങ്ങി തമിഴില്‍ സജീവമായി താര പദവിയിലെത്തിയ മഹിമ ഇപ്പോള്‍ വീണ്ടും മലയാളത്തില്‍ സജീവമാകുകയാണ്. 100 കോടി ബിസിനസ് സ്വന്തമാക്കിയ മമ്മൂട്ടി ചിത്രം മധുരരാജയാണ് മലയാളത്തില്‍ മഹിമ അഭിനയിച്ച് അവസാനമായി തിയറ്ററുകളിലെത്തിയ ചിത്രം. പതിനഞ്ചാമത്തെ വയസ്സിൽ, കര്യസ്ഥാൻ എന്ന മലയാള സിനിമയിൽ അഭിനയിച്ചു. ദിലീപിന്റെ സഹോദരി എന്ന കഥാപാത്രത്തെയാണ് അവർ അവതരിപ്പിച്ചത്.
മമ്മൂട്ടിക്കൊപ്പം മാസ്റ്റര്‍ പീസിലും ശ്രദ്ധേയമായൊരു വേഷം താരം ചെയ്തിട്ടുണ്ട്. പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ആസിഫ് അലിയുടെ നായികയാകുന്നത് മഹിമയാണ്. ഉടന്‍ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. അടുത്തിടെ താരം നടത്തിയ ഒരു പൂള് സൈഡ് ഫോട്ടോഷൂട്ടിന്റെ ബിഹൈന്‍ഡ് ദ സീന്‍ വിഡിയോ ഇപ്പോള്‍ പുറത്തുന്നിരിക്കുകയാണ്.
കാര്യസ്ഥന് എന്ന ചിത്രത്തില്‍ ദിലീപിന്റെ സഹോദരി വേഷത്തിലൂടെയാണ് മഹിമ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. സാട്ടൈ എന്ന ചിത്രത്തിലൂടെ 2012ല്‍ തമിഴില്‍ അരങ്ങേറ്റം കുറിച്ചു. പിന്നീട്് മാസ്റ്റര്‍ പീസിലായിരുന്നു മലയാളത്തിലേക്കുള്ള തിരിച്ചുവരവ്.