നീണ്ട പതിനാലു വർഷത്തെ കാത്തിരിപ്പിന് ശേഷം കുഞ്ചാക്കോ ബോബൻ – പ്രിയ ദമ്പതികൾക്ക് ആൺകുഞ്ഞു പിറന്നു. അച്ഛനായതിന്റെ സന്തോഷം ചാക്കോച്ചൻ തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് അറിയിച്ചത്. “ആൺകുഞ്ഞു ജനിച്ചു, എല്ലാവരുടെയും പ്രാർത്ഥനക്കു, സ്നേഹത്തിനും നന്ദി, ജൂനിയർ കുഞ്ചാക്കോ എല്ലാവരോടും തന്റെ സ്നേഹം അറിയിക്കുന്നു” എന്ന വാചകത്തോടോപ്പോം കുഞ്ഞിന്റെ കാലിന്റെ ഒരു ചിത്രവും ചാക്കോച്ചൻ പങ്കുവെച്ചു.
6 വർഷത്തെ പ്രണയത്തിനു ശേഷം 2005 ലാണ് കുഞ്ചാക്കോ – പ്രിയ വിവാഹം നടന്നത്. കഴിഞ്ഞ ആഴ്ച 14 ആം വിവാഹവാർഷികം ആഘോഷിച്ച ഇരുവർക്കും ഇരട്ടിമധുരമായിരിക്കുകയാണ് ജൂനിയർ കുഞ്ചാക്കോയുടെ ജനനം.