മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ശ്രുതി ലക്ഷ്മി. രാജസേനൻ സംവിധാനം ചെയ്ത റോമിയോ എന്ന ചിത്രത്തിലൂടെയാണ് ശ്രുതിലക്ഷ്മി മലയാള സിനിമയിൽ അരങ്ങേറുന്നത്. തുടർന്ന് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരുപിടി സിനിമകളുടെ ഭാഗമായി ശ്രുതി. ശ്രുതിയുടെ സഹോദരിയാണ് ശ്രീലയ. ഒരു സീരിയൽ താരം ആയതുകൊണ്ടുതന്നെ മലയാളികൾക്ക് സുപരിചിതയാണ് ശ്രീലയ.
ശ്രീലയയുടെ വിവാഹ സൽക്കാര വീഡിയോ കാണാം
മൂന്നുമണി എന്ന സീരിയലിലൂടെ ആണ് ശ്രീലയ ശ്രദ്ധിക്കപ്പെടുന്നത്. കുട്ടിമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ശ്രീലയ മലയാളികളുടെ പ്രിയ്യപ്പെട്ട താരമായി മാറുന്നത്. മാനസികാരോഗ്യ പ്രശ്നങ്ങൾ ഉള്ള ഒരു കഥാപാത്രത്തെ ആയിരുന്നു ശ്രീലയ അവതരിപ്പിച്ചത്. ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ കഥാപാത്രമായിരുന്നു ഇത്. മഴവിൽ മനോരമയിൽ ആയിരുന്നു ഈ സീരിയൽ സംപ്രേഷണം ചെയ്തിരുന്നത്.
ബഹ്റൈനിൽ സ്ഥിരതാമസമാക്കിയ റോബിനാണ് ശ്രീലയയുടെ വരൻ. ശ്രീലയയുടെ രണ്ടാം വിവാഹമാണ് ഇത്. 2017 വർഷത്തിലായിരുന്നു ശ്രീലയ ആദ്യമായി വിവാഹിതയായത്. നടി ലിസി ജോസിൻ്റെ മൂത്ത മകളാണ് ശ്രീലയ ജോസ്. താരത്തിൻ്റെ വിവാഹ ഫോട്ടോകളെല്ലാം സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. നിരവധി ആളുകളാണ് താരത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ എത്തുന്നത്.
ക്ലാസിക്കൽ ഡാൻസ് പരിശീലിച്ച താരം കൂടിയാണ് ശ്രീലയ. ഗിന്നസ് പക്രു നായകനായ കുട്ടിയും കോലും എന്ന ചിത്രത്തിലൂടെയാണ് ശ്രീലയ നായികയായി അരങ്ങേറുന്നത്. തുടർന്ന് ടെലിവിഷൻ മേഖലയിൽ എത്തിയ ശ്രീലയ ഭാഗ്യദേവത എന്ന സീരിയലിലൂടെ ആണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഭാഗ്യലക്ഷ്മി എന്ന കഥാപാത്രത്തെ ആയിരുന്നു താരം സീരിയലിൽ അവതരിപ്പിച്ചത്.