സിനിമയിൽ നിന്നും ദിവ്യ ഉണ്ണി വിട്ടു നിൽക്കുകയാണെങ്കിലും താരത്തിന്റെ വിശേഷങ്ങൾ എല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. രണ്ടാം വിവാഹിത ആയതും കുട്ടികളുടെ ജന്മ ദിനങ്ങളും അങ്ങനെ എല്ലാം. ഇപ്പോൾ തനിക്കൊരു കുഞ്ഞുകൂടി പിറന്ന വാർത്ത താരം പങ്കുവെച്ചിരിക്കുകയാണ്. അരുണ്‍ കുമാറാണ് ഭര്‍ത്താവ്. ഇരുവരും അമേരിക്കയിലെ ഹൂസ്റ്റണിലാണ് താമസിക്കുന്നത്. ദിവ്യ അമേരിക്കയില്‍ നൃത്ത വിദ്യാലയം നടത്തുകയാണ്.
കഴിഞ്ഞ ജനുവരി 14നാണ് ദിവ്യക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നത്. ഫേസ്ബുക്കിലൂടെയാണ് ദിവ്യ ഇക്കാര്യം അറിയിച്ചത്. തനിക്ക് ഒരു കുഞ്ഞ് രാജകുമാരി പിറന്നു. ഐശ്വര്യ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നതെന്നും ദിവ്യ ഫേസ്ബുക്കില്‍ കുറിച്ചു. കുഞ്ഞും അമ്മയും ഒന്നിച്ചുള്ള ഫോട്ടോയും താരം പങ്കുവച്ചു.
https://www.instagram.com/p/B77fizzJmqP/
താന്‍ ഗര്‍ഭിണി ആയിരുന്നപ്പോഴും തന്റെ കുഞ്ഞിനെക്കുറിച്ചുള്ള സന്തോഷങ്ങള്‍ ദിവ്യ ആരാധകരെ അറിയിച്ചിരുന്നു. ”ലോകത്തിലെ ഏറ്റവും മികച്ചതും മനോഹരവുമായ കാര്യങ്ങള്‍ കാണാനോ സ്പര്‍ശിക്കാനോ കഴിയില്ല. അവ ഹൃദയത്തില്‍ അനുഭവിച്ചറിയണം”” എന്ന് താരം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരുന്നു. ഇപ്പോള്‍ രാജകുമാരിയെ നേരിട്ട് കണ്ടതിന്റെ ആഹ്ളാദത്തിലാണ് താരം.
2018 ഫെബ്രുവരി മാസത്തിലായിരുന്നു ദിവ്യയുടെ വിവാഹം. ആദ്യ വിവാഹത്തില്‍ അര്ജുന്, മീനാക്ഷി എന്നി രണ്ട് കുട്ടികള്‍ ദിവ്യക്കുണ്ട്. വിവാഹമോചനത്തിന് ശേഷം കുട്ടികള്‍ ദിവ്യയ്ക്കൊപ്പമാണ് താമസിക്കുന്നത്. ദിവ്യയുടെ അനിയത്തിയും സിനിമയിൽ മുഖം കാണിച്ചിരുന്നു.