മമ്മൂട്ടി പ്രധാനകഥാപാത്രത്തെ അവതരിപ്പ് തീയറ്ററില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുന്ന ചിത്രമാണ് കണ്ണൂര്‍ സ്ക്വാഡ്.
പോലീസ് ഇന്‍വേസ്റ്റിഗേഷന്‍ ത്രില്ലറായി നവാഗതനായ റോബി വര്‍ഗീസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം തീയറ്ററില്‍ എത്തിയത് സെപ്തംബര്‍ 28നാണ്.
റിലീസ് ദിനം മുതല്‍ മികച്ച പ്രതികരമാണ് ചിത്രം നേടുന്നത്. ചിത്രം റിലീസ് ചെയ്ത് ഒരാഴ്ച കഴിയുമ്പോഴേക്കും ചിത്രം 50 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണ്.
ആഗോള തലത്തില്‍ ചിത്രം 50 കോടി ക്ലബ്ബില്‍ ഇടം പിടിച്ചുവെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഈ വാര്‍ത്ത മമ്മൂട്ടി ആരാധകര്‍ ആഘോഷമാക്കിയിരിക്കുകയാണ്.
ഈ വര്‍ഷത്തെ മലയാള സിനിമ റെക്കോര്‍ഡുകള്‍ മമ്മൂട്ടിയുടെതാണ് എന്നാണ് ആരാധകര്‍ പറയുന്നത്. ഈ വര്‍ഷത്തെ മലയാള സിനിമയുടെ രക്ഷകന് എന്നാണ് മമ്മൂട്ടിയെ ആരാധകര്‍ വിളിക്കുന്നത്.
നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഒരു പൊലീസ് ഇന്‍വേസ്റ്റിഗേഷന്‍ ഡ്രാമയാണ്. ഒരു കേസിലെ പ്രതികളെ പിടിക്കാന്‍ കേരളത്തില്‍ നിന്ന് ഉത്തരേന്ത്യയിലേക്ക് പോകുന്ന ഒരു പൊലീസ് സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
മമ്മൂട്ടിയെ കൂടാതെ റോണി രാജ്, അസീസ് നെടുമങ്ങാട് ശബരീഷ് വര്‍മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.