മലയാളം സിനിമയിലൂടെ നായികയായി സൗത്ത് ഇന്ത്യ മുഴുവന്‍ ആരാധകരെ സമ്പാദിച്ച നടിമാരില്‍ ഒരാളാണ് കീര്‍ത്തി സുരേഷ്. ഇന്ന് തമിഴ്, തെലുങ്ക് സിനിമകളിലെ പ്രധാന നായികമാരില്‍ ഒരാളായി മാറാന്‍ കീര്‍ത്തിക്ക് കഴിഞ്ഞു.
തമിഴിലും തെലുങ്കിലുമായി ഒരുപിടി ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. തെലുങ്കില്‍ ഒരുങ്ങുന്ന ദസറയാണ് താരത്തിന്റെതായി എത്തുന്ന പുതിയ റിലീസ്.
നാനിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ചിത്രം റിലീസിന് ഒരുങ്ങുന്നതിനിടയില്‍ ചിത്രത്തില്‍ സഹകരിച്ചവര്‍ക്ക് കീര്‍ത്തി സുരേഷ് നല്കിയ സ്നേഹ സമ്മാനത്തെ കുറിച്ചുള്ള വാര്‍ത്തയാണ് എത്തുന്നത്.
ദസ്റയുടെ ചിത്രീകരണം അവാസാനിച്ചപ്പോള് ഷൂട്ടുമായി സഹകരിച്ച 130 സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് നടി സ്വര്‍ണ്ണ നാണയങ്ങള്‍ സമ്മാനിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 75 ലക്ഷത്തോളം രൂപയാണ് കീര്‍ത്തി സുരേഷ് ഇതിനായി ചെലവഴിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
അതേസമയം ദേശീയ പുരസ്ക്കാരം നേടിയ ‘മഹാനടി’ക്ക് ശേഷം തനിക്ക് വൈകാരികമായി ബന്ധപ്പെടുത്താനായ കഥ ദസ്റയുടേതാണ് എന്ന് താരം പറഞ്ഞിരുന്നു. ‘വെന്നെല’ എന്നാണ് ചിത്രത്തിലെ കീര്‍ത്തിയുടെ കഥാപാത്രത്തിന്റെ പേര്.
പാന്‍ ഇന്ത്യന്‍ റിലീസ് ഉള്ള ചിത്രത്തിന്റെ സംവിധാനം ശ്രീകാന്ത് ഒഡേലയാണ്. സത്യന് സൂര്യന് ഐഎസ്സി ഛായാഗ്രാഹണവും വിന് നൂലി ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. അവിനാശ് കൊല്ലയാണ് ചിത്രത്തിന്റെ ആര്‍ട്ട്. മാര്‍ച്ച് 30നാണ് ദസറ തിയേറ്ററുകളില്‍ എത്തുന്നത്.