ഗാഥ എന്ന പേര് കേട്ടാല്‍ മലയാളികള്‍ക്ക് ആദ്യം ഓര്‍മ്മ വരുന്നത് വന്ദനം സിനിമയിലെ ഗാഥയെ ആയിരിക്കും. മലയാളികള്‍ക്കിടയില്‍ അത്രയധികം ശ്രദ്ധിക്കപ്പെട്ട സിനിമയാണ് വന്ദനം, അത്രയധികം ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് ഗാഥ.
പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍,മുകേഷ്, ജഗദീഷ് തുടങ്ങി വന്‍ താരനിരയുമായി എത്തിയ ചിത്രം വമ്പന്‍ ഹിറ്റായിരുന്നു. ചിത്രത്തില്‍ ഗാഥയെന്ന നായികയായി എത്തിയത് ഗിരിജ ഷെട്ടാര്‍ ആയിരുന്നു.
പിന്നീട് മലയാളത്തില്‍ എത്തിയില്ലെങ്കിലും വലിയ ആരാധകരുണ്ട് ഗിരിജക്ക്. വളരെ കുറച്ച് സിനിമകളില്‍ മാത്രമാണ് ഗിരിജയെ പ്രേക്ഷകര്‍ കണ്ടിട്ടുള്ളു.
തെലുങ്കില്‍ ഒരുങ്ങിയ ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ സൗത്ത് ഇന്ത്യ മുഴുവന്‍ ഗിരിജ ആരാധകരെ സമ്പാദിച്ചിരുന്നു.
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ അത്രയേറെ ഫാന്‍സുള്ള നടി പെട്ടാന്നായിരുന്നു സിനിമയില്‍ നിന്ന് അപ്രതീക്ഷമായത്. ഇപ്പോഴിത താരത്തിന്റെ ആരാധകര്‍ക്ക് സന്തോഷം നല്കുന്ന വാര്‍ത്ത എത്തുകയാണ്.
ഗിരിജ വീണ്ടും സിനിമയിലേക്ക് എത്തുന്ന എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. നവാഗതനായ ചന്ദ്രജിത്ത് ബെളിയപ്പ സംവിധാനം ചെയ്ത് രക്ഷിത് ഷെട്ടി നിര്‍മ്മിക്കുന്ന ‘ഇബ്ബനി തബ്ബിട ഇലെയാലി’ എന്ന ചിത്രത്തിലൂടെയാണ് നടി തിരിച്ചുവരവ് നടത്തുന്നത്.
ഗിരിജ വീണ്ടും സിനിമയിലേക്ക് എത്തുന്നുവെന്ന വാര്‍ത്ത ആരാധകരെ സന്തോഷിപ്പിക്കുന്നുണ്ട്. എന്നാല്‍ നടിയുടെ വേഷം എന്താണ് എന്ന് നിര്‍ണയിച്ചിട്ടില്ല. ഉടന്‍ തന്നെ ഗിരിജ ചിത്രീകരണത്തിനായി എത്തും.
അഭിനേതാവും ഗായികയുമായ അങ്കിത അമരുമാണ് ‘ഇബ്ബനി തബ്ബിട ഇലെയാലി’യിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംവിധായകന് ചന്ദ്രജിത്ത് ബെലിയപ്പ രക്ഷിത് ഷെട്ടിയുടെ റൈറ്റിംഗ് ടീമിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചയാളാണ്.