ചോക്ലേറ്റ് നായകനായി കടന്നുവന്ന് പിന്നീട് ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് കുഞ്ചാക്കോ ബോബന്. ആഗ്രഹിച്ചതുപോലെ ഒരു കഥാപാത്രം ഈ അടുത്തായിരുന്നു ചാക്കോച്ചന് ചെയ്തത്. ഈ അടുത്ത് റിലീസ് ചെയ്തിരുന്ന കുഞ്ചാക്കോ ബോബന് ചിത്രം ന്നാ താന്‍ കേസ് കൊടു വലിയ ഹിറ്റ് ആയിരുന്നു. ഇപ്പോഴിതാ അറിയിപ്പ് എന്ന ചിത്രത്തിലെ വിശേഷം പങ്കുവെക്കുന്നതിനിടെ തന്റെ കുടുംബജീവിതത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് ചാക്കോച്ചന്.
കുടുംബത്തിന് വേണ്ടി സമയം ചെലവഴിക്കുന്നില്ലെന്ന് പറഞ്ഞ് ഭാര്യ എനിക്ക് വയറ് നിറച്ച് തന്നതേയുള്ളൂ. സ്നേഹം കൊണ്ടുള്ളൊരു വഴക്ക് പറച്ചിലാണ്. അത് ഞാന്‍ ആസ്വദിക്കുന്നുണ്ട്. മകന്റെ വളര്‍ച്ച അടുത്ത് നിന്ന് തന്നെ ആസ്വദിക്കാന്‍ പറ്റുന്നുണ്ട്.
മിന്നല്‍മുരളി ഇറങ്ങിയ സമയത്ത് അവനും അതുപോലെ കാണിക്കുന്നത് കണ്ടിട്ടുണ്ട്. അവന്റെ അപ്പന് സിനിമാനടനായിട്ടും അപ്പന്രെ സിനിമകളെക്കുറിച്ചൊന്നും പറയുന്നില്ലല്ലോ എന്നായിരുന്നു ഞാന്‍ കരുതിയത്. എന്നാ താന്‍ കേസുകൊട് റിലീസായ സമയത്ത് അതിലെ ഡയലോഗുകളും ഡാന്‍സുമെല്ലാം ചെയ്യുന്നത് കണ്ടിട്ടുണ്ട്.
രണ്ട് കൊല്ലം വീട്ടില്‍ തന്നെയുണ്ടായതിരുന്നതിനാല് എല്ലാം നന്നായി ആസ്വദിച്ചിരുന്നു. ഒരുപാട് നാള് കാത്തിരുന്ന കിട്ടിയതാണ് മോനെ. കൊഞ്ചിച്ച് വഷളാക്കാനുദ്ദേശമില്ല. എല്ല ബുദ്ധിമുട്ടുകളും അനുഭവിച്ച് സാധാരണക്കാരനായി, അവന്റെ സ്വന്തം പ്രയത്നം കൊണ്ട് വളര്ന്നുവരാനുള്ളൊരു സാഹചര്യം നമ്മളൊരുക്കിക്കൊടുക്കും. ഞാന്‍ ഈ കഷ്ടപ്പെട്ട് ഉണ്ടാക്കുന്നത് എനിക്കും ഭാര്യയ്ക്കുമാണെന്നുമായിരുന്നു ചാക്കോച്ചന് പറഞ്ഞത്.