നന്ദന വര്‍മ്മ എന്ന നടിയെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ലലോ. നിരവധി ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട് നന്ദന. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ നന്ദന തന്റെ സ്റ്റൈലന്‍ ചിത്രങ്ങളആണ് ഇപ്പോള്‍ പങ്കുവെച്ചത്. ക്രിസ്മസിനോടനുബന്ധിച്ചുള്ള ഫോട്ടോഷൂട്ടുമായാണ് ഇത്തവണ നന്ദന എത്തിയിരിക്കുന്നത്.
മോഡേണ്‍ ഔട്ട്ഫിറ്റില്‍ സിംപിള്‍ ലുക്കിലാണ് താരത്തിന്റെ വരവ്. ഇത് ആണ് സീസണ്…. അന്തരീക്ഷം ആനന്ദത്താല്‍ നിറഞ്ഞിരിക്കുന്നു, അതോടൊപ്പം ഈ വര്‍ഷത്തെ സന്തോഷകരമായ സമയത്തിനായി മനസ് കാത്തിരിക്കുന്നു എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് നന്ദന കുറിച്ചിരിക്കുന്നത്.
ബാലതാരമായി സിനിമയിലെത്തിയ നടിയാണ് നന്ദന വര്‍മ്മ. ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗപ്പി എന്ന ചിത്രത്തിലൂടെയാണ് നടിക്ക് ആരാധകര്‍ ഏറെയായത്. തനിക്ക് കിട്ടുന്ന കഥാപാത്രം ഏതുമാവട്ടെ അത് ഗംഭീരമാക്കികൊടുക്കാന് ഒരു പ്രത്യേക കഴിവ് തന്നെ താരത്തിന് ഉണ്ട്.