മലയാളികളുടെ പ്രിയപ്പെട്ട അവതാരികയാണ് രഞ്ജിനി ഹരിദാസ്. എത്ര അവതാരികമാര്‍ മലയാളത്തില്‍ വന്നു പോയെങ്കിലും രഞ്ജിനി ഹരിദാസിന് ഒരു പ്രത്യേക സ്ഥാനം തന്നെ ആരാധകര്‍ നല്‍കിയിട്ടുണ്ട്. ഐഡിയ സ്റ്റാര്‍ സിംഗര്‍ എല്ലാം മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവച്ചത്. മംഗ്ലീഷ് കലര്‍ന്ന സംസാര രീതിയാണ് രഞ്ജിനിയെ മറ്റു അവതാരികരില് നിന്ന് വേറിട്ട് ആക്കുന്നത്. ഇപ്പോള്‍ ഒരു സന്തോഷവാര്‍ത്ത പങ്ക് വെച്ചാണ് താരം എത്തിയിരിക്കുന്നത്.
തന്റെ സഹോദരന്റെ വിവാഹം കഴിഞ്ഞു എന്ന സന്തോഷമാണ് രഞ്ജിനി അറിയിച്ചത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ സഹോദരന്റെ വിവാഹ ചിത്രങ്ങളും വിവാഹ ആഘോഷ വീഡിയോകളും താരം പങ്കുവെച്ചു. ഞായറാഴ്ച ആലപ്പുഴയില്‍ വച്ചായിരുന്നു ശ്രീപ്രിയന്‍ വിവാഹിതനായത്. ബ്രീസ് ജോര്‍ജ് ആണ് വധു.
രഞ്ജിനിയുടെ കാല് തൊട്ടു അനുഗ്രഹം വാങ്ങുന്ന ശ്രീപ്രിയന്റെ ചിത്രവും രഞ്ജിനി പങ്കുവച്ചിട്ടുണ്ട്. ചുവപ്പും നീലയും നിറം കലര്‍ന്ന സാരിയിലാണ് രഞ്ജിനി ചടങ്ങിന് എത്തിയത്. രഞ്ജിനിയും അമ്മ സുജാതയും രഞ്ജിനിയുടെ ബോയ്ഫ്രണ്ട് ശരത് പുളിമൂട് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ലളിതമായിട്ടായിരുന്നു വിവാഹം.
രഞ്ജിനിയുടെ ഉറ്റ സുഹൃത്തും ഗായികയുമായ രഞ്ജിനി ജോസും വിവാഹത്തിനെത്തിയിരുന്നു.