മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനുഷ്ക ശർമ. സിനിമ മേഖലയിലൂടെ ആണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം മികച്ച സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. ഇവരുടെ പ്രകടനം എല്ലാം തന്നെ പ്രേക്ഷകർ ഇരുകുകയും നീട്ടിയാണ് സ്വീകരിച്ചത്. മലയാളികൾക്കിടയിലും ധാരാളം ആരാധകരെ താരം സ്വന്തമാക്കിയത്.
ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല എങ്കിലും മലയാളി താരങ്ങൾക്ക് ലഭിക്കുന്ന അതേ പരിഗണന തന്നെയാണ് ഇവരുടെ വാർത്തകൾക്ക് മലയാളികളും മലയാളം മാധ്യമങ്ങളും നൽകി വരുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ ഇവർ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടിമാരിൽ ഒരാൾ ആണ് എന്നും ഇവർ അഭിനയിക്കുന്ന സിനിമകൾ എല്ലാം തന്നെ അഭിനയ പ്രാധാന്യം ഉള്ളതായിരിക്കും എന്നും ഇത്തരം നടി നടന്മാർക്കും സിനിമകൾക്കും മലയാളികൾ ഭാഷ ഭേദം എന്നിവ വലിയ സപ്പോർട്ട് ആയിരിക്കും എപ്പോഴും നൽകി വരിക എന്നതുകൊണ്ടും ആണ്.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. നടിയുടെ ചിത്രങ്ങളും വീഡിയോകളും എല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ഇപ്പോൾ നടിയുടെ ഏറ്റവും പുതിയ ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. നടി ഒരു വ്യക്തിയോട് ചൂടാകുന്ന രംഗങ്ങളാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ആരോടാണ് താരം ദേഷ്യപ്പെടുന്നത് എന്നും എന്തിനാണ് താരം ഇപ്പോൾ ഇങ്ങനെ ദേഷ്യപ്പെടുന്നത് എന്നുമാണ് മലയാളികൾ ഉൾപ്പെടെയുള്ള പ്രേക്ഷകർ ഇപ്പോൾ അന്വേഷിക്കുന്നത്.
താരം എയർപോർട്ടിൽ നിന്നും വരുന്ന വഴിക്ക് ആണ് ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. ആരോ നടിയുടെ മകളുടെ ഫോട്ടോ എടുക്കുവാൻ ശ്രമിച്ചു. അപ്പോഴാണ് താരം ചൂടായത് എന്നാണ് അറിയാൻ സാധിക്കുന്നത്. ഏകദേശം രണ്ടു വർഷങ്ങൾക്കു മുമ്പാണ് ഇവർക്ക് ഒരു മകൾ ജനിച്ചത് എങ്കിലും ഇതുവരെ മകളുടെ ഫോട്ടോ ഇവർ പരസ്യപ്പെടുത്തിയിട്ടില്ല. മകളുടെ പ്രൈവസിയെ റെസ്പെക്ട് ചെയ്യുന്നതുകൊണ്ടാണ് ഇവർ ഇത്തരത്തിൽ ഒരു തീരുമാനം എടുത്തത് എന്നാണ് അറിയാൻ സാധിക്കുന്നത്. അപ്പോൾ പിന്നെ ഇങ്ങനെ ഒരു പ്രതികരണം നടിയുടെ ഭാഗത്തുനിന്നും ഉണ്ടായതിൽ ഒരു തെറ്റും പറയാൻ പറ്റില്ല എന്നാണ് മലയാളികൾ പറയുന്നത്.