ജയസൂര്യ എന്ന നടനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നിരവധി ആരാധകരാണ് താരത്തിനുള്ളത്. വ്യത്യസ്തമായ തിരക്കഥകളിലൂടെ, ശക്തമായ പ്രകടനം കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന താരം കൂടിയാണ് ഇദ്ദേഹം. താൻ അഭിനയിക്കുന്ന ഓരോ ചിത്രങ്ങളിലും വ്യത്യസ്തതയാർന്ന അഭിനയം കാഴ്ചവക്കാൻ ഇദ്ദേഹം ശ്രദ്ധിക്കാറുണ്ട്.
ഇപ്പോഴിതാ ഇദ്ദേഹത്തിൻറെ പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്. തൻറെ അടുത്ത സുഹൃത്തിൻറെ സിനിമയുടെ ഓഡിയോ ലോഞ്ചിൽ പങ്കെടുക്കുവാൻ ആണ് ജയസൂര്യ പോയത്. ആസിഫ് അലി നായകനാകുന്ന മഹേഷും മാരുതിയും എന്ന ചിത്രമാണ് ഇത്. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളാണ്.
ആസിഫ് അലിയും ജയസൂര്യയും ഒരുമിച്ചുള്ള ചിത്രവും ഉണ്ട്. ഇരുവരെയും കാണാൻ വളരെ ഭംഗിയായിട്ടുണ്ട് എന്ന് പ്രേക്ഷകർ കമൻറ് ചെയ്യുന്നു. നിരവധി ആരാധകരാണ് ചിത്രത്തിലെ ലൈക്കുകൾ ഇടുന്നത്. അതേസമയം ജയസൂര്യ നായകനായി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രമാണ് ഈശോ. ആദർശ ആണ് ചിത്രം സംവിധാനം ചെയ്തത്.
ഒക്ടോബർ അഞ്ചിന് ചിത്രം പുറത്തിറങ്ങും. സോണി ലിവിലൂടെയാണ് ചിത്രം പുറത്തിറങ്ങുന്നത്. നമിത പ്രമോദ് ആണ് ഇതിൽ നായിക. പ്രഖ്യാപന സമയം മുതൽ ഏറെ വിവാദമായി മാറിയ ചിത്രമാണ് ഇത്. അതേസമയം ജയസൂര്യ പ്രധാന വേഷത്തിൽ എത്തുന്ന പല ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.