തെലുങ്ക് നടന് മഹേഷ് ബാബുവിന്റെ അമ്മ ഘട്ടമനേനി ഇന്ദിരാദേവി അന്തരിച്ചു. അസുഖബാധിതയായ ഇന്ദിരാദേവി ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഇവിടെ നിന്ന് ഇന്ന് പുലര്‍ച്ചെ നാല് മണിയ്ക്ക് ആണ് മരിച്ചത്. രാവിലെ 9 മണി മുതല്‍ ഹൈദരാബാദ് പദ്മാലയ സ്റ്റുഡിയോയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. മുതിര്‍ന്ന നടന് കൃഷ്ണയുടെ ഭാര്യകൂടിയാണ് ഘട്ടമനേനി ഇന്ദിരാദേവി .
ഉച്ചയ്ക്ക് ഒരുമണിക്ക് അന്ത്യകര്‍മ്മകള്‍ നടക്കുമെന്നാണ് വിവരം. മകന് പിന്നാലെയാണ് അമ്മയും യാത്രയായത്. ഈ വര്‍ഷം തന്നെ മഹേഷ് ബാബുവിന്റെ മൂത്ത സഹോദരന് രമേഷ് ബാബുവും അന്തരിച്ചിരുന്നു. ഇന്ദിരാദേവിക്ക് അഞ്ച് മക്കളാണ് ഉള്ളത്. ഇതില്‍ നാലാമനാണ് മഹേഷ് ബാബു. ഇന്ദിരയുമായി വേര്‍പിരിഞ്ഞ കൃഷ്ണ പിന്നീട് വിജയനിര്‍മലയെ വിവാഹം ചെയ്തിരുന്നു.
Shri Ghattamaneni Indira Devi , the wife of Superstar Krishna and mother of Superstar Mahesh Babu passed away today morning.
Today from 9.00AM,her body will be kept at the Padmalaya studio for people to visit & later the last rites will be performed at Mahaprasthan. #IndiraDevi pic.twitter.com/ZZ7uK81DEj
— 𝐕𝐚𝐦𝐬𝐢𝐒𝐡𝐞𝐤𝐚𝐫 (@UrsVamsiShekar) September 28, 2022
നമ്രത ശിരോദ്കറെയാണ് മഹേഷ് ബാബു വിവാഹം ചെയ്തത്. ഗൗതം ഘട്ടമനേനി, സിതാര ഘട്ടമനേനി എന്നീ രണ്ട് കുട്ടികളുടെ ഇവര്‍ക്കുള്ളത്.
‘സര്‍ക്കാരു വാരി പാട്ട’ എന്ന ചിത്രമാണ് മഹേഷ് ബാബുവിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. മെയ് 12നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മൈത്രി മൂവി മേക്കേഴ്സും മഹേഷ് ബാബു എന്റര്ടെയ്ന്മെന്റ്സും ചേര്‍ന്നാണ് ‘സര്‍ക്കാരു വാരി പാട്ട’ നിര്‍മിച്ചത്. കീര്‍ത്തി സുരേഷ് ആണ് നായികയായി എത്തിയത്.