സുരേഷ് ഗോപി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ്. മുളകുപാടം ഫിലിംസ് ബാനറിൽ ടോമിച്ചൻ മുളകുപാടം ആണ് ചിത്രം നിർമ്മിക്കുന്നത്.
കുറുവാച്ചൻ എന്നാൽ യഥാർഥ കഥാപാത്രത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് ഇത്. പൃഥ്വിരാജ് ചിത്രം കടുവയും ഇതേ തിരക്കഥയിലാണ് ഒരുങ്ങുന്നത്. അതുകൊണ്ടുതന്നെ വലിയ രീതിയിലുള്ള വിവാദങ്ങളും ഇരു സിനിമകളും സൃഷ്ടിച്ചിരുന്നു.
കോടതിയിൽ നിന്നും അനുകൂലമായ വിധി ലഭിച്ചത് പൃഥ്വിരാജ് സിനിമയ്ക്ക് ആയിരുന്നു. അതിനെ തുടർന്ന് സുരേഷ് ഗോപി ചിത്രത്തിന് സിനിമയുടെ പേര് പോലും ഉപയോഗിക്കാൻ അനുമതി നൽകിയില്ല. തുടർന്നാണ് ചിത്രത്തിന് പുതിയ പേര് നൽകിയതും ഇപ്പോൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.
പോസ്റ്റർ പുറത്തുവിട്ട നിമിഷങ്ങൾക്കകം തന്നെ പോസ്റ്റർ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു. നൂറോളം വരുന്ന മലയാള സിനിമ താരങ്ങൾ ചേർന്നുകൊണ്ടാണ് ഈ പോസ്റ്റർ പുറത്തിറക്കിയത്.
മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പോസ്റ്റർ ലോഞ്ച് ആയിരുന്നു ഇത്. എന്തായാലും ചിത്രത്തിന് വലിയ രീതിയിലുള്ള പ്രമോഷൻ ആണ് ഇതിലൂടെ ലഭിച്ചത്.