സിനിമാ നിരൂപകനും ട്രാക്കറുമായ കൗശിക് എല്‍എം ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 36 വയസായിരുന്നു ഇദ്ദേഹത്തിന്. ഗലാട്ട ചാനലിലെ അവതാരകനായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു കൗശിക്. മരണം അറിഞ്ഞ് നിരവധി സിനിമാ താരങ്ങളും അനുശോചനം രേഖപ്പെടുത്തി.
‘ഇത് വളരെ ഹൃദയ ഭേതകമാണ്. ഈ വാര്‍ത്ത സത്യമാവരുതെ എന്ന് ആഗ്രഹിക്കുന്നു. നിങ്ങളുടെ കുടുംബം ഈ ഘട്ടത്തിലൂടെ എങ്ങനെയാണ് കടന്നു പോകുന്നതെന്ന് എനിക്ക് ചിന്തിക്കാനാവുന്നില്ല. എനിക്ക് നിങ്ങളെ കൂടുതല്‍ പരിചയം ട്വിറ്ററിലൂടെയാണ്, കുറച്ച് വ്യക്തിപരമായി ഇടപെട്ടു. നിങ്ങള്‍ എപ്പോഴും എന്നോട് സ്നേഹവും കരുതലും കാണിച്ചു,’ എന്നാണ് ദുല്‍ഖര്‍ കൗശിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയത്.
@LMKMovieManiac This is truly heartbreaking. I so so wish this isn’t true. I cannot imagine what your family is going through. Kaushik we know each other mostly through Twitter and a few personal interactions. You have always shown me so much love and support 💔💔💔
— Dulquer Salmaan (@dulQuer) August 15, 2022
‘ജീവിതം വളരെ ചെറുതാണ്. ആദരാഞ്ജലികള്‍ സഹോദരാ. നല്ല സിനിമക്ക് ഒപ്പം നിന്ന നിങ്ങളുടെ കരുതലിനും പ്രോത്സാഹനത്തിനും നന്ദി. എന്താണ് പറയേണ്ടതെന്ന് അറിയില്ല. ഇതെന്നെ വളരെ അധികം വ്യക്തിപരമായി ബാധിച്ചു,’ എന്ന് മറ്റൊരു ട്വീറ്റില്‍ ദുല്‍ഖര്‍ കുറിച്ചു. ദുല്‍ഖറിന്റെ സീതാ രാമം 50 കോടി പിന്നിട്ട സന്തോഷം കൗശിക് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.
‘നിങ്ങളുടെ ആത്മാവിന് നിത്യശാന്തി നേരുന്നു. നിങ്ങളെ മിസ് ചെയ്യും’, എന്നാണ് ദേവരക്കൊണ്ട കുറിച്ചത്. കൗശിക്കിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഞങ്ങളുടെ അഗാധമായ അനുശോചനം. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നുവെന്ന് കെജിഎഫ് നിര്‍മാതാവ് കുറിച്ചു. എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല. അഗാധമായ അനുശോചനം. കൗശിക് ഇനി ഇല്ലെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല’, എന്ന് കീര്‍ത്തി സുരേഷും കുറിച്ചു.