മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയസൂര്യ. ദോസ്ത് എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തു കൊണ്ട് മലയാള സിനിമയിലെത്തിയ നടന് , വിനയന് സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തിലൂടെയാണ് നായക വേഷത്തിലെത്തുന്നത്. താന്‍ ഒരു മികച്ച നടന് ആണെന്ന് തെളിയിക്കാന്‍ ജയസൂര്യക്ക് അധികസമയം വേണ്ടി വന്നില്ല. അപ്രതീക്ഷിതമായാണ് ഊമപെണ്ണിന് ഉരിയാടാപ്പയ്യനില്‍ താരം എത്തുന്നത്. ഇതിന് പിന്നാലെ വെച്ചടി വെച്ചടി കയറ്റം ആയിരുന്നു നടന്. ഒന്നിലേറെ നായകന്മാരുള്ള ചിത്രങ്ങളാണ് ഈ നടന് ഏറെ നേട്ടമായത്. സ്വപ്നക്കൂട്, ചതിക്കാത്ത ചന്തു, ക്ലാസ്മേറ്റ്സ് തുടങ്ങിയവ ഉദാഹരണം.
തന്റെ കയ്യില്‍ ഏത് കഥാപാത്രവും സേഫ് ആണെന്ന് ഈ താരം തെളിയിച്ചു കഴിഞ്ഞു. ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലെ ജയസൂര്യയുടെ പ്രകടനം അതിഗംഭീരം തന്നെ. ഇപ്പോള്‍ ഈ കഥാപാത്രത്തെ കുറിച്ചാണ് നടന് പറയുന്നത്. തന്റെ ഉള്ളിലെ സ്ത്രീയെ തിരിച്ചറിഞ്ഞ സിനിമയാണ് മേരിക്കുട്ടിയെന്ന് താരം പറയുന്നു.
നമ്മളെ ഉടച്ചുകളയുക എന്ന് പറയില്ലേ അതുപോലെയായിരുന്നു. ജയസൂര്യ എന്ന ആള്‍ക്ക് ഒരു റോളും ഇല്ല എന്ന് തോന്നിപ്പോകുന്ന സിനിമയാണത്. ഷൂട്ടിന്റെ സമയത്ത് മൂന്നു ദിവസം എനിക്ക് ക്യാരക്ടറിലേക്ക് എത്താനോ ഒന്നും ചെയ്യാനോ പറ്റിയിരുന്നില്ല. അന്ന് കാരവനിലിരുന്ന് ഞാന്‍ കരച്ചിലായി. നമുക്ക് ചെയ്യാന്‍ പറ്റും എന്ന കോണ്ഫിഡന്സിനുപോലും അവിടെ സ്ഥാനമില്ല. ആ മൂന്നു ദിവസം ഞാന്‍ പെട്ടുപോയി. അതുകഴിഞ്ഞ് നാലാമത്തെ ദിവസം ഞാന്‍ പാക്കപ്പ് പറയാന്‍ നില്‍ക്കുകയായിരുന്നു.
എനിക്ക് ചെയ്യാന്‍ പറ്റുന്നില്ലെന്ന അവസ്ഥയായിരുന്നു. എന്തോ ദൈവസഹായം കൊണ്ട് അത് സംഭവിച്ചതാണ്. അല്ലെങ്കില്‍ തൊടാന്‍ പറ്റില്ലെന്ന കാര്യമുറപ്പാണ്. ചുമ്മാ സ്കിറ്റ് കളിക്കുന്ന പോലെയല്ല ക്യാമറക്കുമുന്നില്‍ നില്‍ക്കുന്നത്. സ്കിറ്റാകുമ്പോള് വേഷം കെട്ടിയിട്ട് എന്ത്… എന്നൊക്കെ ചോദിക്കാന്‍ എളുപ്പമാണ്. ചുമ്മാ ഡയലോഗ്സ് പറഞ്ഞാല്‍ മതി. പക്ഷേ സ്ത്രീയായി മാറുക എന്നത് ഞാന്‍ ശരിക്കും ആ സിനിമയിലൂടെ അനുഭവിച്ചതാണ് ജയസൂര്യ പറഞ്ഞു.