കേരളത്തിൽ ഇന്ന് ഏഴ് പേർക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. കൊല്ലം, കോട്ടയം ജില്ലകളിൽ 3 പേർക്ക് വീതവും, കണ്ണൂരിൽ ഒരാൾക്കുമാണ് ഇന്ന് കോവിഡ് പോസിറ്റീവ് ആയത്. ഇന്ന് 7 പേർക്കാണ് രോഗം ഭേദമായത്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 2 പേർക്ക് വീതവും വയനാട് ഒരാൾക്കുമാണ് കോവിഡ് നെഗറ്റീവ് ആയത്. ഇതോടെ വയനാട് ജില്ലയും ഇപ്പോൾ കോവിഡ് മുക്തമാണ്. നിലവിൽ തൃശ്ശൂർ, ആലപ്പുഴ ജില്ലകളിലും കോവിഡ് രോഗികളില്ല.
കൊല്ലം ജില്ലയില്‍ ഒരു ആരോഗ്യ പ്രവർത്തകക്കും കോവിഡ് രോഗം സ്ഥിരീകരിച്ചു. കൂടാതെ തെങ്കാശിക്കടുത്തു പുളിയങ്കുടിയില്‍ പോയി മടങ്ങിയ കുളത്തൂപ്പുഴ സ്വദേശിയായ യുവാവിന്റെ അടുത്ത സുഹൃത്തായ 51 വയസ്സുകാരന്, ഷാര്‍ജയില്‍ നിന്നു മടങ്ങിയെത്തിയ ശാസ്താംകോട്ട സ്വദേശികളായ ദമ്പതികളുടെ 7 വയസ്സുകാരി മകള്‍ എന്നിവര്‍ക്കും ജില്ലയിൽ കോവിഡ് ബാധ സ്ഥിരീകരിച്ചു.