Social Media

പ്രായം വെറും നമ്പറല്ലേ!; സാരിയുടുത്ത് കയറില്‍ തൂങ്ങി 62 കാരി കീഴടക്കിയത് അഗസ്ത്യാര്‍കൂടം; വിഡിയോ

പ്രായം വെറും നമ്പറാണെന്നും ആത്മവിശ്വാസമുണ്ടെങ്കില്‍ ഏത് ആഗ്രഹവും സാധിച്ചെടുക്കാമെന്നും തെളിയിച്ചിരിക്കുകയാണ് ബംഗളൂരു സ്വദേശിനിയായ നാഗരത്‌നമ്മ. അറുപത്തിരണ്ടാം വയസില്‍ നാഗരത്‌നമ്മ സിമ്പിളായി കീഴടക്കിയത് അഗസ്ത്യാര്‍കൂടമാണ്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

- Advertisement -

ഇക്കഴിഞ്ഞ ഫെബ്രുവരി പതിനാറിനാണ് നാഗരത്‌നമ്മ ട്രെക്കിംഗ് ടീമിനൊപ്പം അഗസ്ത്യാര്‍കൂടം കീഴടക്കിയത്. മകനും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് ഇവര്‍ കേരളത്തിലെത്തിയത്. സാരിയുടുത്ത് കയറില്‍ തൂങ്ങിയാണ് 1,868 മീറ്റര്‍ ഉയരമുള്ള അഗസ്ത്യമല നാഗരത്‌നമ കയറിയത്. ട്രെക്കിംഗും യാത്രകളും ഏറെ ഇഷ്ടപ്പെടുന്നയാളാണ് നാഗരത്‌നമ്മ. കുടുംബത്തിന് വേണ്ടി ജീവിച്ചതിനാലാണ് ഇത്രയും നാള്‍ ആഗ്രഹത്തിന് പിന്നാലെ പോകാതിരുന്നതെന്ന് ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ പറയുന്നുണ്ട്.

കേരളത്തിലെ ഏറ്റവും കഠിനമായ ട്രെക്കിംഗ് റൂട്ടുകളില്‍ ഒന്നാണ് അഗസ്ത്യാര്‍കൂടം. പ്രകൃതി സൗന്ദര്യവും ജൈവവൈവിധ്യവും കൊണ്ട് സമ്പന്നമാണിവിടം. അഗസ്ത്യമല ട്രെക്കിംഗിന് വനംവകുപ്പിന്റെ അനുമതി ആവശ്യമാണ്.

Rathi VK

Recent Posts

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

4 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

4 hours ago

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

10 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

15 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

1 day ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

1 day ago