Kerala News

ഇന്ന് 51,887 പേർക്ക് കൊവിഡ്

കേരളത്തിൽ 51,887 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9331, തൃശൂർ 7306, തിരുവനന്തപുരം 6121, കോഴിക്കോട് 4234, കൊല്ലം 3999, കോട്ടയം 3601, പാലക്കാട് 3049, ആലപ്പുഴ 2967, മലപ്പുറം 2838, പത്തനംതിട്ട 2678, ഇടുക്കി 2130, കണ്ണൂർ 2081, വയനാട് 1000, കാസർകോട് 552 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,048 സാമ്പിളുകളാണ് പരിശോധിച്ചത്.

- Advertisement -

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,32,995 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 5,21,352 പേർ വീട്/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിലും 11,643 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1330 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ 3,67,847 കോവിഡ് കേസുകളിൽ, 3.2 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 24 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 118 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 1063 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 55,600 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 221 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 47,612 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3602 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 462 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 40,383 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 5763, കൊല്ലം 2847, പത്തനംതിട്ട 1746, ആലപ്പുഴ 1114, കോട്ടയം 3273, ഇടുക്കി 1222, എറണാകുളം 8808, തൃശൂർ 3910, പാലക്കാട് 1480, മലപ്പുറം 2375, കോഴിക്കോട് 4355, വയനാട് 497, കണ്ണൂർ 2186, കാസർകോട് 807 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,67,847 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 56,53,376 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി

Rathi VK

Recent Posts

മോനേ കാര്യമായിട്ട് പറയുകയാണ്, വളരെ വളരെ മോശമാണ് – ഋഷിയെ ശകാരിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…

3 hours ago

അമ്മയുടെ മരണശേഷം അച്ഛൻ മദ്യപാനിയായി മാറി, എന്നാൽ ആ ഒരു സിനിമ കാരണമാണ് മദ്യപാനം നിർത്തിയത് – പിതാവിനെ കുറിച്ച് വിജയരാഘവൻ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…

4 hours ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

5 hours ago

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

5 hours ago

മലയാള സിനിമയിലെ ആദ്യകാല നടിമാരിൽ ഒരാളായിരുന്ന ബേബി ഗിരിജ അന്തരിച്ചു

ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

5 hours ago