Film News

2018 ഏറ്റെടുത്ത് തെലുങ്ക് പ്രേക്ഷകരും; തെലുങ്കിലും റെക്കോര്‍ഡ് ഇട്ട് ചിത്രം

മലയാളത്തില്‍ ബോക്‌സ് ഓഫിസ് റെക്കോര്‍ഡുകള്‍ തിരുത്തി കൊണ്ട് നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ് ജൂഡ് ആന്റണി ചിത്രം 2018. കേരളത്തെ ഭീതിയില്‍ ആഴ്ത്തിയ മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രം ഇതിനോടകം തന്നെ 150 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരുന്നു.

- Advertisement -

മലയാളത്തില്‍ മികച്ച പ്രതികരണം നേടിയ ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് കുറച്ച് ദിവസം മുന്നേയാണ് റിലീസ് ചെയ്തത്. തെലുങ്കിലും ചിത്രം കുതിപ്പ് നടത്തുകയാണ് എന്നാണ് തെലുങ്ക് ബോക്‌സ് ഓഫീസ് കളക്ഷനുകള്‍ പറയുന്നത്.

തെലുങ്കില്‍ സിനിമയുടെ മൂന്ന് ദിവസത്തെ കലക്ഷന്‍ 4.50 കോടിയാണ്. ആന്ധ്രയിലും തെലങ്കാനയിലും റിലീസ് ചെയ്ത ചിത്രത്തിന് ആദ്യദിനം 1.01 കോടി രൂപയാണ് ലഭിച്ചത്. രണ്ടാം ദിവസം 70 ശതമാനത്തോളം വര്‍ധനയാണ് കലക്ഷനില്‍ വന്നിരിക്കുന്നത്.

ശനിയാഴ്ച ചിത്രം നേടിയ കലക്ഷന്‍ 1.7 കോടിയാണെന്നാണ് റിപ്പോര്‍ട്ട്. ഇതിന് മുന്‍പ് ഒരു മലയാള ചിത്രത്തിന്റെ ഡബ്ബിങ് പതിപ്പിനും ഇത്രയും നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. തമിഴിലും ഹിന്ദിയിലും ഭേദപ്പെട്ട പ്രകടനമാണ് ചിത്രം കാഴ്ചവച്ചത്.

മലയാളത്തില്‍ മാത്രമല്ല അന്യഭാഷയിലും ചിത്രം റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം 150 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന ആദ്യ മലയാള സിനിമയായി മാറിയിരിക്കുകയാണ് ‘2018’.

ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, നരേന്‍, ലാല്‍, വിനീത് ശ്രീനിവാസന്‍, സുധീഷ്, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി, തന്‍വി റാം, ശിവദ, ഗൗതമി നായര്‍, സിദ്ദിഖ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. മെയ് അഞ്ചിനാണ് ചിത്രം റിലീസ് ചെയ്തത്.

 

Abin Sunny

Recent Posts

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

9 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

9 hours ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

9 hours ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

10 hours ago

സ്വന്തം അമ്മയില്ലാത്തതിന്റെ ദുഃഖം ഞാൻ അധികം അറിയാത്തതിന് കാരണം അതാണ് – വെളിപ്പെടുത്തലുമായി ആനി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…

10 hours ago

ഒരു സ്കൂൾ ഫോട്ടോ, രണ്ടു സൂപ്പർതാരങ്ങൾ – ഒരേ ക്ലാസിൽ പഠിച്ചു ഇന്ന് ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങളായി വിലസുന്ന ഇവരെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

11 hours ago