സംസ്ഥാനത്തു ഇന്നലെ 12 പേർക്ക് കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചു, മുഖ്യമന്ത്രി തന്റെ പതിവ് പത്രസമ്മേളനത്തിലാണ് ഈ വിവരം അറിയിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ കണ്ണൂര്‍ 4, കാസര്‍കോട് 4, കൊല്ലം, തിരുവനന്തപുരം ഒന്നുവീതം, മലപ്പുറം രണ്ട്. ഇതില്‍ 11 പേര്‍ക്ക് സമ്പര്‍ക്കംമൂലമാണ് രോഗബാധയുണ്ടായത്. ഒരാള്‍ വിദേശത്തുനിന്ന് വന്നതാണ്. ഇന്ന് 13 പേരുടെ റിസള്‍ട്ട് നെഗറ്റീവായി. എറണാകുളം 6, കണ്ണൂര്‍ 3, ഇടുക്കി, മലപ്പുറം രണ്ടുവീതം എന്നിങ്ങനെയാണ് ഇന്ന് പരിശോധനാഫലം നെഗറ്റീവായവരുടെ കണക്ക്. ഇതുവരെ 357 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 258 പേര് ഇപ്പോള്‍ ചികിത്സയിലാണ്.
സംസ്ഥാനത്ത് 1,36,195 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,35,472 പേര് വീടുകളിലും 723 പേര് ആശുപത്രികളിലുമാണ്. ഇന്നു 153 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 12,710 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 11,469 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.