Film News

ആ ദിവസം രമ്യയും ഷെഫ്‌നയും എന്നെ വിളിച്ച് കരയുകയായിരുന്നു; നടിക്ക് സംഭവിച്ചത് അറിഞ്ഞപ്പോള്‍ ഉണ്ടായ അവസ്ഥയെ കുറിച്ച് സയനോര

കേരളക്കര ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന സംഭവമാണ് നടിയെ ആക്രമിച്ച കേസ്. സംഭവം നടന്ന് അഞ്ച് വര്‍ഷം പിന്നിട്ടിട്ടും നടിക്ക് നീതി ലഭിച്ചിട്ടില്ല. ഇതിനുവേണ്ടിയുള്ള പോരാട്ടത്തിലാണ് അവര്‍. ഈ ഒരു സാഹചര്യത്തില്‍ ഇവര്‍ക്ക് പിന്തുണ അറിയിച്ച് സമൂഹവും അതുപോലെ തന്നെ അടുത്ത സുഹൃത്തുക്കളും ഒപ്പം തന്നെ ഉണ്ട്. അതില്‍ ഒരാളായിരുന്നു ഗായിക സയനോരയും. ഒപ്പം നിന്നതിന്റെ പേരില്‍ തനിക്ക് പല അവസരങ്ങളും നഷ്ടമായെന്ന് സയനോര പറയുന്നു. ഇപ്പോള്‍ ഡൂള്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിനിടെ ഇതേ കുറിച്ചാണ് സയനോര പറയുന്നത് .

- Advertisement -


അന്ന് ഞങ്ങള്‍ എല്ലാം ഒരുപോലെ സങ്കടപ്പെട്ടതാണ്, നീ ഞാന്‍ വേര്‍തിരിവുകള്‍ ഇല്ലാത്ത സൗഹൃദമായിരുന്നു ഞങ്ങളുടേത്. ആ ദിവസം ഷെഫ്‌നയും , ശില്‍പയും രമ്യ നമ്പീഷന്റെ വീട്ടിലായിരുന്നു. അവരൊക്കെ എന്നെ വിളിച്ച് കരയുകയായിരുന്നു. എനിക്കാണെങ്കില്‍ കൈകാലുകള്‍ വിറയ്ക്കുന്നു സയനോര പറഞ്ഞു.


ഇക്കഴിഞ്ഞ അഞ്ചുവര്‍ഷം അവള്‍ അനുഭവിച്ച കാര്യങ്ങള്‍ എല്ലാം ഞങ്ങള്‍ക്ക് വ്യക്തമായി അറിയാം. കൂടെ നിന്നതിന്റെ പേരില്‍ നിരവധി അവസരം നഷ്ടമായി. എന്നാല്‍ തുടക്കത്തില്‍ തന്നെ അവസരങ്ങള്‍ നഷ്ടമാകുമെന്ന് മനസ്സിലാക്കിയിരുന്നു. അവളെ ചേര്‍ത്തു നിര്‍ത്തുന്നതിനെക്കുറിച്ച് മാത്രമേ ഞങ്ങള്‍ ചിന്തിച്ചിട്ടുള്ളു.


എന്റെ തീരുമാനത്തോട് വീട്ടുകാരും യോജിച്ചു, അഭിമാനമാണ് എല്ലാവര്‍ക്കും തോന്നിയത്. അവള്‍ ഞങ്ങളുടെ കുടുംബത്തിലെ ഒരു അംഗമാണ് ആണ് , എന്റെ കുടുംബത്തില്‍ ആണ് ഇങ്ങനെ ഒരു കാര്യം നടന്നത്. അവര്‍ക്ക് ഇനി അവസരം നല്‍കണോ വേണ്ടയോ എന്നത് സമൂഹമാണ് തീരുമാനിക്കേണ്ടത് സയനോര പറഞ്ഞു.

Anusha

Recent Posts

മോനേ കാര്യമായിട്ട് പറയുകയാണ്, വളരെ വളരെ മോശമാണ് – ഋഷിയെ ശകാരിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…

4 hours ago

അമ്മയുടെ മരണശേഷം അച്ഛൻ മദ്യപാനിയായി മാറി, എന്നാൽ ആ ഒരു സിനിമ കാരണമാണ് മദ്യപാനം നിർത്തിയത് – പിതാവിനെ കുറിച്ച് വിജയരാഘവൻ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…

5 hours ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

6 hours ago

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

6 hours ago

മലയാള സിനിമയിലെ ആദ്യകാല നടിമാരിൽ ഒരാളായിരുന്ന ബേബി ഗിരിജ അന്തരിച്ചു

ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

7 hours ago