Social Media

ഇന്ന് ചുരിദാറിട്ടതിന് പിന്നിലെ കാരണം പുള്ളിയാണ്, യുവ ജീന്‍സിട്ടതിന് പിന്നില്‍ മൃദുലയാണോ; അവതാരികയുടെ ചോദ്യവും താരത്തിന്റെ മറുപടിയും വൈറല്‍

അപ്രതീക്ഷിതമായി ഒരുമിച്ച് ഒരു ജീവിതത്തിലേക്ക് കടക്കാന്‍ പോവുന്നവരാണ്
യുവയും മൃദുലയും. വിവാഹ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പ്രണയ വിവാഹം ആണെന്നായിരുന്നു ആദ്യം പരന്നത്. എന്നാല്‍ തങ്ങളുടെത് പക്കാ അറേഞ്ചഡ് മാര്യേജാണെന്ന് രണ്ടു പേരും തുറന്ന് പറഞ്ഞിരുന്നു.

- Advertisement -

നടി രേഖ രതീഷ് വഴിയായിരുന്നു ഇവരുടെ വിവാഹ ആലോചന വന്നത്. പിന്നീട് രണ്ട് വീട്ടുക്കാര്‍ക്കും താല്‍പര്യം വന്നതോടെ വിവാഹനിശ്ചയത്തില്‍ എത്തുകയായിരുന്നു. പത്തു ദിവസത്തിനുള്ളിലാണ് എല്ലാം സെറ്റ് ആക്കിയത്. യുവയും മൃദുലയും ആദ്യമായി കണ്ടുമുട്ടിയതും രേഖയുടെ പിറന്നാള്‍ ദിവസമായിരുന്നു.
ഇരുവരുടെയും വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

യുവയും മൃദുലയും ഇതുവരെ ഒരുമിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും സ്റ്റാര്‍ മാജിക്കിലെ സ്ഥിരം വിരുന്നുക്കാര്‍ ആയിരുന്നു ഇവര്‍. ഇടയ്ക്ക് ഷോയില്‍ ഒന്നിച്ചുള്ള എപ്പിസോഡും ഉണ്ടായിട്ടുണ്ട്. വിവാഹ നിശ്ചയത്തിന് ശേഷം വമ്പന്‍ വരവേല്‍പ്പായിരുന്നു സ്റ്റാര്‍ മാജിക്ക് ഇവര്‍ക്കായി ഒരുക്കിയത്. കഴിഞ്ഞ ദിവസം ആയിരുന്നു താരങ്ങള്‍ ഷോയില്‍ എത്തിയത്.

പാട്ടിലും ഡാന്‍സിലും അഭിനത്തിലെല്ലാം കഴിവ് തെളിയിച്ച താരങ്ങളുടെ കിടിലന്‍ പെര്‍ഫോമന്‍സും സ്റ്റാര്‍ മാജിക്കില്‍ അരങ്ങേറിയിരുന്നു. അഭിനയത്തിന് പുറമെ മിമിക്രിയും വഴങ്ങുമെന്ന് ഇരുവരും തെളിയിച്ചിരുന്നു. മാജിക്കിലും മെന്റലിസത്തിലുമുള്ള കഴിവുകളും യുവകൃഷ്ണ പുറത്തെടുത്തിരുന്നു.

വേദിയില്‍ വെച്ച് വിവാഹത്തിലേക്ക് എത്തിപ്പെട്ടത് മുതലുള്ള വിശേഷങ്ങളാണ് ഇവര്‍ പങ്കുവെച്ചത്. ഇതിനിടെ മൃദുല യുവയ്ക്ക് വെച്ചിരിക്കുന്ന നിബന്ധനകളും ഷേയര്‍ ചെയ്തു.

എന്നാല്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന എല്ലാ കാര്യങ്ങളും ചെയ്യാം. അതിനൊന്നും കുഴപ്പമില്ല. ആഫ്റ്റര്‍ എന്‍ഗേജ്മെന്റ് താന്‍ നല്ല കുട്ടിയായെന്നുമായിരുന്നു യുവ പറഞ്ഞത്. ഫ്ളേര്‍ട്ടിങ്ങൊന്നും പാടില്ലെന്ന് താന്‍ പറഞ്ഞെന്നായിരുന്നു മൃദുല പറഞ്ഞത്. ചെറിയ പ്രായത്തിലൊക്കെ ചെറുതായി ഫ്ളേര്‍ട്ടിങ്ങുണ്ടായിരുന്നു. ഇപ്പോ പക്വതയൊക്കെയായെന്നായിരുന്നു യുവയുടെ കമന്റ്.

അതേസമയം വിവാഹ ശേഷം അഭിനയിക്കുന്നതില്‍ കുഴപ്പമുണ്ടോ എന്ന അവതാരികയുടെ ചോദ്യത്തിന് കുഴപ്പമൊന്നുമില്ലെന്നും താരങ്ങള്‍ പറഞ്ഞു. വേദിയില്‍ വളരെ കളര്‍ഫുള്‍ ആയിട്ടായിരുന്നു രണ്ടു പേരും വന്നത്. അതിന്റെ വിശേഷം ചോദിച്ചപ്പോള്‍ ഇന്ന് ചുരിദാറിട്ടതിന് പിന്നിലെ കാരണം പുള്ളിയാണെന്നും മൃദുല പറഞ്ഞു എന്നാല്‍ യുവ ജീന്‍സിട്ടതിന് പിന്നില്‍ മൃദുലയാണോയെന്നായിരുന്നു അവതാരികയുടെ അടുത്ത ചോദ്യം. ആള്‍ എന്ത് വേണമെങ്കിലും ഇട്ടോട്ടെയെന്നും മൃദുല കൂള്‍ ആയി പറഞ്ഞു. അടുത്ത എപ്പിസോഡില്‍ ഇരുവരും തനിനാടനായി വന്നാല്‍ മതിയെന്നും കാണികള്‍ പറഞ്ഞു.

 

Anusha

Recent Posts

ഭാര്യ അറിയാതെ ഏറ്റവും അവസാനം ചെയ്ത ഒരു കള്ളത്തര ഏതെന്നുവരെ ചോദിച്ചു.ഞങ്ങൾക്ക് ഇന്റർവ്യു തന്നില്ലെങ്കിൽ… അറിയാലോ… എന്ന ഭീഷണി വരെ നേരിടുന്നുണ്ട്.

ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രമാണ് പുതിയ സിനിമ ലെവൽ ക്രോസ്.അതേ സമയം ചിത്രം ജൂലൈ 26ന് തിയേറ്ററുകളിൽ എത്തും.…

2 hours ago

ഇന്നത്തെ പെൺകുട്ടികൾക്ക് 30, 35 ഒക്കെ ആയാലും കല്യാണം കഴിക്കാം, അക്കാലത്ത് എല്ലാത്തിനും ഒരു സമയക്രമം ഉണ്ടായിരുന്നു – പ്രണയകഥ തുറന്നുപറഞ്ഞു കനിഹ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കനിഹ. ഒരുകാലത്ത് തിന്ന സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായിരുന്നു ഇവർ. എന്നാൽ മറ്റു…

14 hours ago

27 വർഷങ്ങൾക്കു മുൻപ് ഒരാൾ ഒരു സ്റ്റുഡിയോ ഇട്ടു, അത് ഉദ്ഘാടനം ചെയ്യാൻ കുഞ്ചാക്കോ ബോബനെ സമീപിച്ചു, എന്നാൽ വീട്ടിൽ അദ്ദേഹത്തിൻ്റെ അമ്മ മാത്രം, കടയുടമ സങ്കടങ്ങൾ എല്ലാം അമ്മയോട് പറഞ്ഞു, പിന്നീട് സംഭവിച്ചത് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. ഇപ്പോൾ ഇദ്ദേഹത്തെ സംബന്ധിക്കുന്ന ഒരു കഥയാണ് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ…

14 hours ago

നയൻതാര അന്ന് അല്ലു അർജുനോട് ചെയ്തത് അദ്ദേഹത്തിൻ്റെ മനസ്സിൽ പകയായി, ഇന്നും അല്ലു അർജുന് നടിയോട് വെറുപ്പ്, 8 വർഷങ്ങൾക്കു മുൻപ് നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. ഇന്ന് സിനിമ മേഖലയിലും ബിസിനസ് മേഖലയിലും താരം വളരെ സജീവമാണ്. അതേസമയം…

15 hours ago

ബിഗ് ബോസ് ടീം ആ കാര്യം എന്നോട് പറഞ്ഞിരുന്നു, പക്ഷേ ഞാൻ അത് അനുസരിച്ചില്ല, അതുകൊണ്ടാണ് എന്നോട് ദേഷ്യം, ഫിനാലേയ്ക്ക് വിളിക്കാതിരുന്നതും അതുകൊണ്ടാണ് – റോക്കി

അടുത്തിടെ ആയിരുന്നു ബിഗ് ബോസ് ആറാം സീസൺ അവസാനിച്ചത്. താരതമ്യേന ഒരു മോശം സീസണായിരുന്നു ഇത് എങ്കിലും പുറത്തു ഒരുപാട്…

15 hours ago

58 വയസ്സായിട്ടും സൽമാൻ ഖാൻ വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി പിതാവ് സലീം ഖാൻ, ഇങ്ങനെയുള്ള ആണുങ്ങൾ പെണ്ണു കെട്ടാതിരിക്കുന്നതാണ് നല്ലത് എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. 58 വയസ്സ് ആണ് ഇദ്ദേഹത്തിൻറെ പ്രായം. എന്നാൽ ഇതുവരെ ഇദ്ദേഹം…

15 hours ago