സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് പ്രശസ്ത എഴുത്തുകാരൻ ടി ഡി രാമകൃഷ്ണൻ പങ്കുവെച്ച ഒരു കുറിപ്പാണ്. എബ്രിഡ് ചിത്രമായ മഹാവീര്യയറിനെ അഭിനന്ദിച്ചു കൊണ്ടാണ് ഇദ്ദേഹം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ചിത്രം ഗംഭീരമാണ് എന്ന് ഇദ്ദേഹം അഭിപ്രായപ്പെടുന്നു. വളരെ രസകരമായിട്ടാണ് ചിത്രം എടുത്തിരിക്കുന്നത് എന്നും ഇദ്ദേഹം കുറിച്ചു. ഇദ്ദേഹത്തിൻറെ കുറിപ്പിലൂടെ.
‘മഹാവീര്യര്‍ കണ്ടു. മുകുന്ദേട്ടന്റെ കഥയായതുകൊണ്ടാണ് റിലീസ് ദിവസം തന്നെ തിയേറ്ററില്‍ പോയി കണ്ടത്. ലളിതമായും രസകരമായും കഥ പറയാനുള്ള മുകുന്ദേട്ടന്റെ കഴിവ് അത്ഭുതകരം തന്നെ. ഗംഭീര പൊളിറ്റിക്കല്‍ സറ്റയര്‍. എബ്രിഡ് ഷൈനത് വളരെ രസകരമായി എടുത്തിരിക്കുന്നു. ചിലയിടങ്ങളില്‍ രസം കുറച്ചുകൂടിപ്പോയോ എന്നേ സംശയമുള്ളൂ.
രണ്ടുകാലങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്നത് കുറച്ചുകൂടി കണ്‍വിന്‍സിങ്ങാക്കണമായിരുന്നുവെന്ന് തോന്നി. നിവിന്‍പോളിയും ആസിഫ് അലിയും ലാലും സിദ്ധിഖുമെല്ലാം തങ്ങളുടെ റോളുകള്‍ ഭംഗിയായി ചെയ്തു. അഭിനന്ദനങ്ങള്‍ എബ്രിഡ് ഷൈന്‍, എം. മുകുന്ദന്, നിവിന്‍ പോളി.അദ്ദേഹം കുറിച്ചു.
ഒരു ഫാന്റസി കോർട്ട് ഡ്രാമ എന്ന് ചിത്രത്തെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാം. എം മുകുന്ദൻറെ കഥയിൽ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ എബ്രിഡ് ഷൈൻ തന്നെയാണ്. ചന്ദ്രു സെൽവരാജ് ആണ് ചിത്രത്തിന് ചായഗ്രഹണം നിർവഹിച്ചിരിക്കുന്നത്. പോളി ജൂനിയർ പിക്ചേഴ്സ്, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ നിവിൻ പോളി പി എസ് ഷംനാസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.