Kerala News

നവകേരള സദസ്സ് യാത്ര കാണാന്‍ കറുത്ത ചുരിദാര്‍ ധരിച്ചെത്തിയതിന് പോലീസ് ഏഴുമണിക്കൂര്‍ അന്യായമായി തടവില്‍വെച്ചു; നഷ്ടപരിഹാരം ചോദിച്ച് യുവതി ഹൈക്കോടയില്‍, ഹര്‍ജിക്കാരി ബിജെപി അനുഭാവിയുടെ ഭാര്യ

കൊച്ചി: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസ്സിന്റെ യാത്ര കാണാന്‍ കറുത്ത ചുരിദാര്‍ ധരിച്ചെത്തിയതിന് പോലീസ് ഏഴുമണിക്കൂര്‍ അന്യായമായി തടവില്‍വെച്ചെന്നാരോപിച്ച് യുവതി ഹൈക്കോടതിയില്‍.പത്തനാപുരം തലവൂര്‍ സ്വദേശിനി എല്‍. അര്‍ച്ചനയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

- Advertisement -

നഷ്ടപരിഹാരംതേടിയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. ഡിസംബര്‍ 18-ന് രണ്ടാലുംമൂട്ടില്‍ ഭര്‍ത്തൃമാതാവിനൊപ്പമാണ് ഹര്‍ജിക്കാരി യാത്ര കാണാനായി കാത്തുനിന്നത്. പ്രതിഷേധിക്കാന്‍ നില്‍ക്കുകയാണെന്ന തെറ്റായ വിവരത്തെത്തുടര്‍ന്ന് പോലീസ് തന്നെ കസ്റ്റഡിയിലെടുത്തു എന്നാണ് ഹര്‍ജിക്കാരി പറയുന്നത്.

പതിനൊന്നരയോടെ കുന്നിക്കോട് പോലീസ് കസ്റ്റഡിയിലെടുത്ത തന്നെ സ്റ്റേഷനില്‍ക്കൊണ്ടുപോയി ആറരയോടെയാണ് വിട്ടയച്ചതെന്ന് ഹര്‍ജിക്കാരി ആരോപിക്കുന്നു. പ്രതിഷേധിക്കാന്‍ വന്നതല്ലെന്ന് പറഞ്ഞിട്ടും പോലീസ് കേട്ടില്ലെന്നും താന്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയിലും അംഗമല്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

അതേസമയം ഹര്‍ജിക്കാരിയുടെ ഭര്‍ത്താവ് ബി.ജെ.പി.യുടെ പ്രാദേശിക ഭാരവാഹിയാണ്.ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് ഹര്‍ജി ഒരാഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റി.

 

 

Abin Sunny

Recent Posts

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

9 hours ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

10 hours ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

11 hours ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

11 hours ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

12 hours ago