News

മങ്കാത്ത 2വിൽ അജിതനൊപ്പം വിജയ്?

തമിഴ് സൂപ്പര്‍ താരം തല അജിത്തിന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയ ചിത്രമായിരുന്നു മങ്കാത്ത. വെങ്കിട് പ്രഭു സംവിധാനം ചെയ്ത ചിത്രത്തിലെ പ്രകടനം നടന്റെതായി വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2011ല്‍ പുറത്തിറങ്ങിയ മങ്കാത്ത സംവിധായകന്‍ വെങ്കട് പ്രഭുവിനും തമിഴില്‍ ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു. ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ വിനായക് മഹാദേവ് എന്ന കഥാപാത്രമായി പൂണ്ടുവിളയാടിയിരുന്നു അജിത്ത്. തലയ്‌ക്കൊപ്പം അര്‍ജുന്‍, തൃഷ, ലക്ഷ്മി റായ്, വൈഭവ്, പ്രേംജി അമരന്‍ തുടങ്ങിയരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നത്.

- Advertisement -

അതേസമയം തിയ്യേറ്ററുകളില്‍ മെഗാ ബ്ലോക്ക്ബസ്റ്ററായ മങ്കാത്തയുടെ രണ്ടാം ഭാഗത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.അജിത്ത് ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച്‌ സംവിധായകന്‍ വെങ്കട് പ്രഭു തന്നെ മുന്‍പ് ഒരഭിമുഖത്തില്‍ തുറന്നുപറഞ്ഞിരുന്നു. മങ്കാത്ത 2വിനായി തല-ദളപതിമാരുടെ സമ്മതത്തിനായി കാത്തിരിക്കുകയാണെന്ന് ആണ് സംവിധായകന്‍ പറഞ്ഞത്. മങ്കാത്ത 2വില്‍ അര്‍ജുന്റെ റോളില്‍ വിജയ് എത്തിയാല്‍ നന്നാകുമെന്ന അഭിപ്രായം ആരാധകര്‍ക്കുണ്ട്.

മുന്‍പ് മങ്കാത്ത ചിത്രീകരണ സമയത്ത് വിജയോടും അജിത്തിനോടും ഒരുമിച്ചൊരു ചിത്രം ചെയ്യണമെന്ന് വെങ്കട് പ്രഭു പറഞ്ഞിരുന്നു. അന്ന് രണ്ട് പേരും താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം മങ്കാത്ത 2 അജിത്തിനെയും വിജയെയും മനസില്‍ കണ്ടാണ് സംവിധായകന്‍ പ്ലാന്‍ ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ സിനിമയുടെ ജോലികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. നിലവില്‍ ചിമ്ബുവിനെ വെച്ചുളള മാനാട് എന്ന ചിത്രത്തിന്റെ തിരക്കിലാണ് സംവിധായകനുളളത്. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

സിനിമയുടെ ജോലികള്‍ നേരത്തെ ആരംഭിച്ചിരുന്നെങ്കിലും ലോക്ഡൗണ്‍ കാരണം നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. ചിമ്ബുവും വെങ്കട് പ്രഭുവും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് മാനാട്. അതേസമയം പാര്‍ട്ടി എന്ന ചിത്രമാണ് വെങ്കട് പ്രഭു ഒടുവില്‍ സംവിധാനം ചെയ്തിരുന്നത്. വമ്ബന്‍ താരനിര അഭിനയിച്ച സിനിമയുടെ റിലീസും മാറ്റിവെക്കേണ്ടി വന്നിരുന്നു. പാര്‍ട്ടിക്ക് പിന്നാലെയാണ് ചിമ്ബു ചിത്രമായ മാനഗരത്തിന്റെ ജോലികള്‍ സംവിധായകന്‍ ആരംഭിച്ചത്. പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറായിട്ടാണ് മാനഗരം അണിയറയില്‍ ഒരുങ്ങുന്നത്. സിമ്ബുവിനും കല്യാണിക്കുമൊപ്പം വലിയ താരനിരയാണ് ചിത്രത്തില്‍ എത്തുന്നത്. യുവന്‍ ശങ്കര്‍രാജയാണ് ഇത്തവണ വെങ്കട് പ്രഭു ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

Web Desk 2

Recent Posts

ജയറാമിന്റെ മകൾ മാളവിക വിവാഹിതയായി, എന്നാൽ വരൻ ആരാണെന്ന് അറിയുമോ? പേരും ജോലിയും താമസസ്ഥലവും മറ്റു വിശദാംശങ്ങളും ഇതാ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരാളാണ് ജയറാം. ഇദ്ദേഹത്തിൻറെ മകളാണ് മാളവിക ജയറാം. ഇവർ ഇപ്പോൾ വിവാഹിത ആയിരിക്കുകയാണ്. അപ്രതീക്ഷിതമായിട്ടായിരുന്നു ഇന്ന്…

5 mins ago

ജയൻ ചേട്ടന്റെ കോഴിക്കഥകൾ എന്നെ കൊണ്ട് പറയിക്കരുത്.എന്നെക്കുറിച്ച് അനാവശ്യ കാര്യങ്ങൾ പറഞ്ഞ് നടക്കരുത്.യമുനയോട് സിബിൻ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ രീതിയിൽ ചർച്ച ചെയ്യുന്ന ഒന്നാണ് സിബിന്റെ പുറത്ത് പോവൽ.സിബിനെ കുറിച്ച് മുൻ മത്സരാർത്ഥിയായ യമുനാ…

2 hours ago

കുടുംബ പേര് ഉപയോ​ഗിക്കരുതെന്ന് പോലും പറഞ്ഞു. അവരുടെ വീട്ടുകാരെല്ലാം അങ്ങേരെ വിളിച്ച് ചീത്ത പറഞ്ഞു. അങ്ങേര് കരയുകയായിരുന്നു.മകൻ ഗേ ആയെന്ന് കരുതി ഒറ്റപ്പെടുത്തില്ല

മലയാളം ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമാണ് അഭിഷേക്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.മകനെക്കുറിച്ച് ഫിൽമിബീറ്റ് മലയാളവുമായി അഭിഷേകിന്റെ അമ്മ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയം.അഭിഷേകിന്…

3 hours ago

കുഞ്ഞിനെ ഫ്‌ളാറ്റില്‍ നിന്നും വലിച്ചെറിഞ്ഞു,കൊച്ചിയില്‍ നടുറോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം

നവജാതശിശുവിൻ്റെ മൃതദേഹം റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ. കൊച്ചിയിൽ ആണ് സംഭവം.റോഡിൽ കിടക്കുന്ന മൃതദേഹം ശുചീകരണ തൊഴിലാളികളാണ് ആദ്യം കണ്ടത്. സിസി…

4 hours ago

ജാസ്മിന്റെ ചെക്കൻ സത്യത്തിൽ രക്ഷപ്പെട്ടതാണ്.അവൾ പലവഞ്ചിയില്‍ കാലിട്ടു.ഒരു പെണ്‍കുട്ടി ഒരിക്കലും ജാസ്മിനെ പോലെ ആവരുത്: മനീഷ

ബിഗ്ബോസിലൂടെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ .സോഷ്യൽ മീഡിയയിലും താരം സജീവമാണ്.മുൻ ബിഗ്ബോസ് താരമായ മനീഷ ജാസ്മിനെ…

5 hours ago

എനിക്ക് ഒട്ടും അംഗീകരിക്കാൻ പറ്റാത്ത കാര്യം അതാണ്, അത് കാരണം എന്റെ സമ്മർദ്ദം കൂടി – ബിഗ് ബോസിൽ തനിക്ക് ഇഷ്ടപ്പെടാത്ത ഒരേയൊരു കാര്യം വെളിപ്പെടുത്തി ജാൻമണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രഞ്ജിനി ഹരിദാസ്. ഇപ്പോൾ എന്ന പരിപാടിയിൽ മത്സരാർത്ഥിയായി കൂടെ താരം എത്തിയിരുന്നു. ഇപ്പോൾ…

16 hours ago