Bigboss

അമ്മയെ ഉമ്മ വച്ചും കെട്ടിപ്പിടിച്ചും ഒരു കുഞ്ഞു പയ്യൻ.സാധാരണക്കാരുടെ വോട്ട് ജിന്റോയിലേക്ക് എത്തും.കാരണം ഇതാണ്

ബിഗ്ബോസിലൂടെ സുപരിചിതനായ വ്യക്തിയാണ് ജിന്റോ.പന്ത്രണ്ട് പേരായി ബിഗ് ബോസ് വീട്ടിലെ അംഗങ്ങൾ ചുരുങ്ങുമ്പോൾ അതിൽ വൈൽഡ് കാർഡ് എൻട്രികളായി എത്തിയ നന്ദന, സായി, അഭിഷേക് എന്നിവരും ഉൾപ്പെടുന്നു. അതേസമയം ഇത്തവണത്തെ ബിഗ് ബോസ് കിരീടം ആര് ചൂടും എന്ന ചർച്ചകൾ ആണ് ബിഗ് ബോസ് ഗ്രൂപ്പുകളിൽ നടക്കുന്നത്. ജിന്റോയെക്കുറിച്ചും ജാസ്മിനെ കുറിച്ചും ഫാൻസ്‌ പോസ്റ്റുകൾ പങ്കിടുമ്പോൾ വൈൽഡ് കാർഡ് എൻട്രിയായി എത്തിയ അഭിഷേകിനുള്ള സാധ്യതയും തള്ളിക്കളയാൻ ആകില്ല. അതേസമയം ജിന്റോയ്ക്ക് ഇത്തവണ എന്തുകൊണ്ട് കപ്പ് എന്ന ഒരു ചർച്ച സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്.അതേ സമയം ഒന്നോ രണ്ടോ ആഴ്ചകൾ കഴിയുമ്പോൾ ആള് പുറത്താകും എന്ന് തന്നെയാണ് പ്രേക്ഷകരും മത്സരാര്ഥികളും ചിന്തിച്ചതും. എന്നാൽ എത്തുന്ന ഫിസിക്കൽ ടാസ്ക്കുകളിൽ എല്ലാം മുന്പന്തിയിലും, ചെയ്യുന്ന തെറ്റുകൾ തിരുത്താനുള്ള ജിന്റോയുടെ മനസ്സും അദ്ദേഹത്തിനുള്ള ഫാൻ ബേസ് കൂട്ടാൻ ഇടയാക്കി. ആദ്യ ആഴ്ച യിൽ തന്നെ മണ്ടൻ, നുണയൻ എന്ന ടാഗ് കൂടി കിട്ടിയപ്പോൾ ഒരു പരിധി വരെ ജിന്റോ എന്ന മത്സരാർത്ഥി മാനസികമായി തളർന്നു. എന്നാൽ അതേ ദിവസം തന്നെ അയാളിലെ ഗെയ്മർ ഉണരുകയും നെക്സ്റ്റ് വീക്കെൻഡ് എപ്പിസോഡ് ആയപ്പോഴേക്കും വലിയ ഒരു ഫാൻ ബേസ് ജിന്റോ സ്വന്തം കഴിവുകൊണ്ട് ഉണ്ടാക്കുകയും ചെയ്തു.

- Advertisement -

നെക്സ്റ്റ് വീക്ക്‌ ജിന്റോ ഗെയിം ചേഞ്ച്‌ ചെയ്തു, കുറച്ചു കൂടി അഗ്രസീവ്ആയി, വഴക്കുകൾ കൂടി തോല്പിക്കാൻ നിന്നവർക്കിടയിൽ വാക്ചാതുര്യം കൊണ്ട് മുന്നേറി. പ്രേക്ഷകർ വീണ്ടും കൺഫ്യൂഷനിൽ ആയി, സപ്പോർട്ട് ചെയ്യണോ വേണ്ടയോ എന്നതിൽ. ഏറെ ഒറ്റപ്പെട്ട നിമിഷങ്ങളിൽ പോലും കണ്ടന്റുകൾ ഇല്ലാതിരുന്നിട്ടും ജിന്റോ ഒറ്റ വീക്കുപോലും വിട്ടുകൊടുക്കാൻ തയ്യാറായില്ല എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.ജയിലിൽ കിടന്നപ്പോഴും സംസാരിക്കാൻ ഉള്ള വിഷയങ്ങളിൽ വലിയ അറിവ് ഇല്ലാതെ ഇരുന്നിട്ടും ജിന്റോ ഉയർത്തെഴുന്നേറ്റു. ഇതിനൊക്കെ പുറമെ ഒരു സെന്റി കണ്ടന്റ് കൊണ്ട് വരൻ ജിന്റോ എപ്പോഴും ശ്രമിച്ചിരുന്നു, ശ്രദ്ധിച്ചിരുന്നു എന്നുള്ളതാണ് മറ്റൊരു വസ്തുത. പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിച്ചതും, ഡിവോഴ്‌സും അമ്മയുടെയും അച്ഛന്റെയും ആരോഗ്യസ്ഥിതിയും, സാമ്പത്തിക അവസ്ഥയും എല്ലാം ജിന്റോ വീടിനുള്ളിൽ കണ്ടന്റാക്കി മാറ്റി. ഇതിൽ എടുത്തു പറയേണ്ട വസ്തുത അമ്മയോടുള്ള ജിന്റോയുടെ അഗാധമായ സ്നേഹം തന്നെയാണ്.മല്ലയ്യ എന്ന് ഓമനപ്പേരിൽ അറിയപ്പെടുന്ന ജിന്റോ അമ്മയുടെ മുൻപിൽ ഒരു പൂച്ചക്കുട്ടി ആയി പരുങ്ങുന്നത് നമ്മൾ ഫാമിലി റൗണ്ടിൽ കണ്ടതാണ്. അമ്മയെ ഉമ്മ വച്ചും കെട്ടിപ്പിടിച്ചും ഒരു കുഞ്ഞു പയ്യൻ കാണിക്കുന്നതുപോലെയൊക്കെ ജിന്റോ കാണിച്ചു. അത് വെറുമൊരു ഗെയിം പ്ലാൻ അല്ല മറിച്ച് മകന് അമ്മയോടുള്ള സ്നേഹം താനെന്ന ആയിരുന്നു.

Anusha

Recent Posts

ജാസ്മിൻ ഉള്ളത് കൊണ്ട് മാത്രമാണ് ബിബി 6 കണ്ടത്. ശരിക്കും ആ കപ്പ് ജാസ്മിനാണ്.വൈറൽ ആയി റെസ്മിന്റെ വീഡിയോ

ബിഗ്ബോസിലെ ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാ​ഗം ആളുകൾ…

9 mins ago

അവിടെ വന്ന രണ്ട് മൂന്ന് പേരെ മാത്രമേ ഞാൻ കാക്ക എന്ന് വിളിച്ചിട്ടുള്ളൂ. എനിക്ക് ജിന്റോ കാക്ക എന്ന് പറഞ്ഞാൽ ആങ്ങളയെ പോലെ;ജാസ്മിൻ ജാഫർ

ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഞാൻ ഞാനായിട്ടാണ് നിന്നത്.…

58 mins ago

ഗബ്രി വന്നപ്പോള്‍ കാണിച്ച് കൂട്ടിയ കോലങ്ങള്‍ ജനങ്ങളൊക്കെ കണ്ടോണ്ടിരിക്കാണല്ലോ. ജാസ്മിനും ജിന്റോയും ആയിരുന്നു എല്ലാവരുടേയും ഫസ്റ്റും സെക്കന്റും. തുറന്ന് പറഞ്ഞ് ജിന്റോയുടെ അച്ഛൻ

അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…

2 hours ago

ഇഷ്ടംപോലെ തെറ്റ് പറ്റിയിട്ടുണ്ട്. മനുഷ്യനല്ലേ പുള്ളേ തെറ്റൊക്കെ പറ്റില്ല.എനിക്ക് ആ ഒരു ഭാഗ്യം അവന്റെ അടുത്ത് നിന്ന് കിട്ടിയിട്ടുണ്ട്. ഗബ്രിയെ അവിടെ കിട്ടിയതില്‍ ഞാന്‍ ഭയങ്കര ഭാഗ്യവതിയാണ്.

ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനവും നേടി പടിയിറങ്ങുമ്പോള്‍ എല്ലാവരോടും നന്ദി മാത്രമാണ് ജാസ്മിന് പറയാനുള്ളത്.ബിഗ് ബോസിലേത് നല്ല ജീവിതമായിരുന്നു.…

2 hours ago

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

13 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

13 hours ago