Film News

നരസിംഹം എന്ന ചിത്രത്തിൽ ലാലേട്ടൻ ഇടയ്ക്കിടയ്ക്ക് പറയുന്ന “ദിനേശൻ” ആരാണെന്ന് അറിയുമോ?

മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ് നരസിംഹം. ഒരുപക്ഷേ നരസിംഹം എന്ന ചിത്രത്തിന് ലഭിച്ച വരവേൽപ്പ് അതിനു മുൻപോ അതിനുശേഷമോ മറ്റൊരു മലയാള സിനിമയ്ക്കും ലഭിച്ചിട്ടില്ല എന്ന് വേണമെങ്കിൽ പറയാം. ആശിർവാദ് പ്രൊഡക്ഷൻസ് ആദ്യമായി നിർമ്മിച്ച ചിത്രം കൂടിയാണ് നരസിംഹം. മോഹൻലാൽ പൂവള്ളി ഇന്ദുചൂഡൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് രഞ്ജിത്ത് ആയിരുന്നു.

- Advertisement -

ചിത്രത്തിലെ ഒരു ജനപ്രിയ ഡയലോഗ് ആണ് നീ പോ മോനേ ദിനേശാ എന്നത്. ഈ ഡയലോഗ് മലയാള സിനിമയുടെ ചരിത്രത്തിലേക്ക് ആണ് നടന്നുകയറിയത് എന്ന് വേണമെങ്കിൽ പറയാം. പിന്നീട് നിരവധി സിനിമകളിൽ ഈ ഡയലോഗ് ഉപയോഗിച്ചു എന്ന് മാത്രമല്ല, നമ്മൾ നമ്മുടെ നിത്യ ജീവിതത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച സിനിമ ഡയലോഗുകളിൽ ഒന്നുകൂടി ആയിരിക്കും ഇത്. എന്നാൽ ഈ ചിത്രത്തിന് വേണ്ടി അല്ല ആദ്യമായി ഈ ഡയലോഗ് എഴുതപ്പെട്ടത്. മറ്റൊരു ചിത്രത്തിലെ ജനപ്രിയ കഥാപാത്രമാണ് ഈ ദിനേശൻ. അത് ആരാണെന്ന് നിങ്ങൾക്ക് അറിയുമോ?

ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമാണ് വടക്കുനോക്കിയന്ത്രം. ദിനേശൻ എന്ന കഥാപാത്രമായിട്ടാണ് ശ്രീനിവാസൻ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. പാർവതി ആണ് ഈ ചിത്രത്തിൽ ശ്രീനിവാസൻ്റെ നായികയായി എത്തുന്നത് വളരെ സുന്ദരിയായ ഒരു ഭാര്യയെ കല്യാണം കഴിക്കുന്ന താരതമ്യേന ഉയരം കുറഞ്ഞതും ഇരുണ്ട നിറവും ആയ ഒരു യുവാവിൻ്റെ വേഷമായിരുന്നു ശ്രീനിവാസൻ ചെയ്തത്. ഒരു സാധാരണക്കാരനു നേരിടേണ്ടിവരുന്ന അരക്ഷിതാവസ്ഥ ആയിരുന്നു ഈ ചിത്രത്തിൽ ശ്രീനിവാസൻ അവതരിപ്പിച്ചത്.

ഈ ചിത്രത്തിൽ ശ്രീനിവാസൻ പോലീസ് സ്റ്റേഷനിൽ പോയി തൻറെ ഭാര്യയെ തട്ടിക്കൊണ്ടു പോകുവാൻ ചില ആളുകൾ ശ്രമിക്കുന്നുണ്ട് എന്ന ഒരു പരാതി നൽകുന്നുണ്ട്. ഒടുവിൽ ഉണ്ണികൃഷ്ണൻ അവതരിപ്പിക്കുന്ന പോലീസ് കഥാപാത്രത്തിനോട് ആണ് ശ്രീനിവാസൻ ഇത്തരത്തിലൊരു പരാതി അവതരിപ്പിക്കുന്നത്. എന്നാൽ പരാതിയിൽ കഴമ്പില്ല എന്ന് തോന്നിയ ഒടുവിൽ ഉണ്ണികൃഷ്ണൻ കഥാപാത്രം ശ്രീനിവാസനെ മടക്കി അയക്കുകയാണ്. മടക്കി അയക്കുമ്പോൾ ഒടുവിൽ ഉണ്ണികൃഷ്ണൻ പറയുന്ന ഡയലോഗ് ആണ് മോനേ ദിനേശാ, നീ പോ എന്നത്. പിന്നീട് ഈ ഡയലോഗ് ചെറിയ രീതിയിൽ അന്ന് വൈറൽ ആവുകയായിരുന്നു. എന്നാലും വലിയ രീതിയിൽ ഈ ഡയലോഗ് ആളുകൾ സ്വീകരിച്ചത് ലാലേട്ടൻ ഉപയോഗിച്ച ശേഷം ആണെന്ന് നിസ്സംശയം പറയാം.

Athul

Recent Posts

ഒടുവിൽ ബിഗ് ബോസ് വേദിയിൽ വെച്ച് ജിൻ്റോയുടെ കല്യാണക്കാര്യം വെളിപ്പെടുത്തി അമ്മ, അവൾ അന്വേഷിക്കാൻ പറഞ്ഞു എന്ന് അമ്മ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…

13 mins ago

ഇങ്ങനെയാണോ അഭിനയിക്കുന്നത്? – ഷാജോൺ ഷൈൻ ചെയ്യാൻ ശ്രമിച്ചു, എന്നാൽ ലാലേട്ടൻ തേച്ചൊട്ടിച്ചു വിട്ടു, ആ സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…

21 mins ago

ആളെ മനസ്സിലാകുന്നില്ല, സാധാരണക്കാരെ പോലെ ശബരിമലയിൽ സന്ദർശനം നടത്തി തമിഴ് സൂപ്പർതാരം

മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…

43 mins ago

ബെഡ്റൂം സീനുകൾ അഭിനയിക്കുന്ന സമയത്ത് നടന്മാരുടെയും നടിമാരുടെയും ചിന്തകളിലൂടെ കടന്നു പോകുന്നത് ഈ ഭയമാണ് – വെളിപ്പെടുത്തലുമായി തമന്ന

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമന്ന. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ദിലീപ് കേന്ദ്ര…

51 mins ago

കഴിഞ്ഞദിവസം ബിഗ്ബോസിൽ വന്നുപോയ അർജുൻ്റെ സഹോദരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? സീരിയൽ കാണുന്നവർക്ക് ഒരുപക്ഷേ പിടികിട്ടി കാണും, പണ്ടത്തെ ചിത്രങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ ഫാമിലി…

1 hour ago

ഭജ്രംഗി ഭായ്ജാൻ സിനിമയിലെ ചെറിയ കുട്ടിയെ ഓർമ്മയില്ലേ? നടിയുടെ പത്താം ക്ലാസ് മാർക്ക് പുറത്ത്, സിനിമയുടെ പിന്നാലെ നടന്ന പഠനം ഉഴപ്പല്ലേ മോളെ എന്ന് പ്രേക്ഷകർ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. അധികവും ആക്ഷൻ മസാല സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിക്കാറുള്ളത്. പലപ്പോഴും നിലവാരമില്ലാത്ത…

2 hours ago