ചിത്രം ഈ പറക്കും തളികയിലെ ബാസന്തിയെ പ്രേക്ഷകര്‍ മറന്നുകാണിലല്ലേ. കോമഡിയില്‍ തീര്‍ത്ത ചിത്രം ഇന്നും പ്രേക്ഷകര്‍ക്കിടെ ഹിറ്റാണ്. നിത്യ ദാസിന്റെ കരിയറിലെ തന്നെ വഴിതിരിവായിരുന്നു ഈ പറക്കും തളിക. ഈ ചിത്രം കൂടാതെ നടി അഭിനയിച്ച സിനിമകളെല്ലാം ഹിറ്റ് തന്നെയായിരുന്നു.
അഭിനയത്തില്‍ നിന്നും മാറി നിന്ന നടി വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്.
ഞാനും എന്റെ ആളും എന്ന റിയാലിറ്റി ഷോയില്‍ മെന്റര്‍ ആയി വരുന്നതിലൂടെ വീട്ടമ്മമാരുടെയും പ്രിയങ്കരിയാണിപ്പോള് നിത്യ. ഇപ്പോഴിതാ നിത്യ ഒരു ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ തിരക്കിനിടെ
ഒരു വന്‍ ദുരന്തം ഒഴിവായ വീഡിയോ ആണ് പുറത്ത് വന്നത്.
കൊടുവള്ളിയില്‍ ഒരു ബ്യൂട്ടിപാര്‍ലര്‍ ഉദ്ഘാടനത്തിന് വേണ്ടി എത്തിയതായിരുന്നു നിത്യ ദാസ്. നടന് മാമൂക്കോയയ്ക്കൊപ്പമാണ് നിത്യ ചടങ്ങില്‍ പങ്കെടുത്തത്. ഉദ്ഘാടനത്തിന് ശേഷം എല്ലാവരും നിത്യയെ പരിചയപ്പെടുന്നതിന്റെയും സെല്‍ഫിയും ഫോട്ടോയും എടുക്കുന്നതിന്റെയും തിരക്കിലായിരുന്നു.
ഇതിനിടെ ഒരു സ്ത്രീ നിത്യയ്ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ പിന്നില്‍ കത്തിച്ചുവച്ച മെഴുകുതിരിയില്‍ നിന്നും തീ മുടിയില്‍ പിടിക്കുകയായിരുന്നു. തീ നന്നായി കത്തി തുടങ്ങിയപ്പോള്‍ തന്നെ നിത്യ ദാസ് ഇത് കണ്ടു. പേടിച്ച് ബഹളം വെച്ച് നടി ഓടിയതോടെയാണ് മറ്റുള്ളവരും അത് കണ്ടത്.
പെട്ടന്ന് അണച്ചത് കാരണം വലിയ അപകടം ഉണ്ടായില്ല. സാരിയില്‍ തീ പിടിക്കാത്തത് തന്നെ ഭാഗ്യം. പെട്ടന്ന് താന്‍ പേടിച്ചു പോയി എന്ന് നിത്യ ദാസ് പിന്നീട് പറയുന്നതും വീഡിയോയില്‍ കാണാം. നിത്യ കണ്ടില്ലായിരുന്നുവെങ്കില്‍ അതൊരു വന്‍ ദുരന്തം ആയേനെ.