Film News

ആര്യ എന്ന സിനിമയിലെ നായിക എവിടെ? ആര്യ സിനിമയ്ക്കു ശേഷം അവരെ കണ്ടിട്ടില്ല എന്നും അവരിപ്പോൾ സുഖമായി കഴിയുകയാണ് എന്ന് വിശ്വസിക്കുന്നു എന്നും അല്ലു അർജുൻ, അല്ലു അർജുനനോട് പോലും പറയാതെ നായിക മുങ്ങിയത് എങ്ങോട്ട്?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ് ആര്യ. ഒരു തെലുങ്ക് സിനിമയാണ് ഇത് എങ്കിലും മലയാളികൾ ഒരു മലയാളം സിനിമ പോലെ കണ്ട് സ്നേഹിക്കുന്ന സിനിമകളിൽ ഒന്നാണ് ഇത്. അത്രത്തോളം മലയാളികളുടെ സാംസ്കാരിക ജീവിതത്തിന്റെ ഭാഗമായി മാറിയ സിനിമകളിൽ ഒന്നാണ് ഇത്. സിനിമ മാത്രമല്ല ഈ സിനിമയിലെ നായകനും അതിനുശേഷം മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി. അല്ലു അർജുൻ ആണ് സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

- Advertisement -

സുകുമാർ ആണ് സിനിമ സംവിധാനം ചെയ്തത്. അടുത്തിടെ ആയിരുന്നു സിനിമ റിലീസ് ചെയ്തിട്ട് 20 വർഷങ്ങൾ തികഞ്ഞത്. ഇതുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ സംവിധായകൻ സുകുമാർ സംസാരിച്ചു. ഏകദേശം 20 മിനിറ്റിൽ കൂടുതലാണ് ഇദ്ദേഹം സംസാരിച്ചത്. ഈ സിനിമയിലെ എല്ലാവരെയും കുറിച്ചും ഇദ്ദേഹം സംസാരിച്ചു എങ്കിലും സിനിമയിലെ നായികയായ അനുരാധ മേഹത്തെ കുറിച്ച് ഇദ്ദേഹം സംസാരിച്ചില്ല.

ഇതിനുശേഷം അല്ലു അർജുനൻ പരിപാടിയിൽ സംസാരിച്ചു. ആര്യ എന്ന സിനിമയ്ക്ക് ശേഷം അനുരാധയെ കണ്ടിട്ടില്ല എന്നും അവർ ഇപ്പോൾ നല്ല രീതിയിൽ ആണ് കഴിയുന്നത് എന്ന് താൻ കരുതുന്നു എന്നുമാണ് അല്ലു പറയുന്നത്. ഇത് എല്ലാവർക്കും വലിയ ഒരു ഷോക്ക് ആയി മാറിയിരിക്കുകയാണ്. തന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറിയ സിനിമയിലെ നായിക ഇപ്പോൾ എന്തു ചെയ്യുകയാണ് എന്ന് സാക്ഷാൽ അല്ലു അർജുന പോലും അറിയില്ല എങ്കിൽ അത് വളരെ മോശം തന്നെയാണ് എന്നാണ് പ്രേക്ഷകർ പറയുന്നത്.

യഥാർത്ഥത്തിൽ കർണാടക സ്വദേശിയാണ് അനുരാധ. കുറച്ചു കന്നട സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ആര്യ എന്ന തെലുങ്ക് സിനിമയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെട്ടത്. ശേഷം കുറച്ചു ഗ്ലാമർ വേഷങ്ങൾ ഇവർ ചെയ്തിട്ടുണ്ട്. അന്നത്തെ കാലത്തൊക്കെ ഒരു നായിക ഹിറ്റായി കഴിഞ്ഞ് പിന്നീട് ഒന്ന് രണ്ട് സിനിമകൾ ചെയ്ത് ആവുകയാണ് പതിവ്. സമാനമായ കാര്യം തന്നെയാണ് ഇവരുടെ കരിയറിലും സംഭവിച്ചത് എന്നാണ് അറിയാൻ സാധിക്കുന്നത്. യഥാർത്ഥത്തിൽ അനുരാധ ഇപ്പോൾ എന്തു ചെയ്യുകയാണ് എന്നും എവിടെയാണ് എന്നും ആർക്കും അറിയില്ല. സോഷ്യൽ മീഡിയയിൽ പോലും ഇവരുടെ സാന്നിധ്യമില്ല എന്നതാണ് ഏറെ സങ്കടകരമായ വസ്തുത.

Athul

Recent Posts

ജാസ്മിൻ ഗബ്രിയെ തമ്മില്‍ കല്യാണം കഴിപ്പിക്കാൻ നാട്ടുക്കാർക്കാണ് തിരക്ക്.ജിന്റോയെക്കാള്‍ ജാസ്മിനാണ് ആളുകള്‍ക്കിടയില്‍ ചർച്ചാ വിഷയമായിരുന്നത്

മലയാളികൾക്ക് സുപരിചിതയാണ് ഷിയാസ് കരീം.താരം ഈ കഴിഞ്ഞ ബിഗ്ബോസിനെ കുറിച്ച് പറയുന്ന കാര്യങ്ങളാണ് വൈറൽ ആവുന്നത്.ജിന്റോയെ കുറിച്ച് പറയുന്നത് ഇങ്ങനെ…

28 mins ago

ജാസ്മിന്റെ കരച്ചിലിനെ എവിടേയും ഞാന്‍ മോശമായി പറഞ്ഞിട്ടില്ല. ആ സമയത്ത് ജാസ്മിൻ ആണെങ്കിലും ഞാൻ കൂടെ നിന്നിട്ടുണ്ട്;നോറ

മലയാളികൾക്ക് ബിഗ്ബോസിലൂടെ സുപരിചിതയാണ് നോറ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഞാന്‍ സെന്‍സിറ്റീവ് ആയ ഒരാളാണ്. ഓഡീഷന്റെ സമയത്ത് പെട്ടെന്ന് ഒരു ചോദ്യം…

2 hours ago

റംസാന്റെ കൂടെ കൂടിയേ പിന്നേ ദിൽഷയ്ക്ക് ഒരുപാട് മാറ്റം വന്നു.ഇത് റംസാന്റെ മിടുക്കാണ്.

ബി​ഗ് ബോസ് മലയാളം സീസൺ 3 ലെ മത്സരാർത്ഥിയായിരുന്നു റംസാൻ.റംസാനും ദിൽഷയും നിരവധി ഡാൻസ് ഷോകൾ ചെയ്തു കഴിഞ്ഞു. സോഷ്യൽ…

5 hours ago

ഇവനൊക്കെ എങ്ങനെ തോന്നി സെൽഫി എടുക്കാൻ… എന്നിട്ടും ക്ഷമയോടെ സഹകരിച്ച ബേസിൽ.വൈറൽ ആയി ചിത്രങ്ങൾ

സിദ്ദിഖിന്റെ മൂന്ന് മക്കളില്‍ മൂത്തയാളാണ് റാഷിന്‍. സിദ്ദിഖിന് ആദ്യ ഭാര്യയില്‍ പിറന്ന മക്കളാണ് ഷെഹീനും സാപ്പിയും. അവരുടെ മരണത്തിനുശേഷം സിദ്ദിഖിന്റെ…

7 hours ago

ദയവ് ചെയ്ത് പ്രൊഫൈല്‍ ഫോട്ടോയില്‍ നിന്നും സുരേഷ് ഗോപിയെ മാറ്റു..74 വയസുള്ള എന്റെ അമ്മയെ വെറുതെ വിടൂ; നിങ്ങള്‍ക്ക് അത്രയും മനസാക്ഷിയില്ലേ?

മലയാളികൾക്ക് സുപരിചിതയാണ് നടൻ ബാല.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഓഫ് സ്‌ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ബാല പലപ്പോഴും വിമര്‍ശനങ്ങള്‍…

7 hours ago

സിദ്ദിഖിന്റെ മകന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…

18 hours ago