ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സ്നേഹ ശ്രീകുമാര്‍. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും അഭിനയിച്ചിട്ടുണ്ട് ഈ നടി. സ്നേഹയുടെ വിവാഹം എല്ലാം വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ സ്നേഹ പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്. തന്റെ കൂട്ടുകാരിയുടെ ഗ്രഹപ്രവേശനത്തിനു പോകുന്ന വീഡിയോ ആണ് താരം ഷേയര് ചെയ്തത്.
തുടക്കത്തില്‍ ആരുടെ ഗൃഹപ്രവേശനം ആണെന്ന് സ്നേഹ പറഞ്ഞിരുന്നില്ല. തനിക്കൊപ്പം തന്നെ അഭിനയരംഗത്തെത്തിയ ആളുടെ ഗൃഹപ്രവേശനം ആണെന്ന ക്ലൂ സ്നേഹ നല്‍കിയിരുന്നു.
ഒരുപാട് പേരെയൊന്നും വിളിച്ചിരുന്നില്ല ചടങ്ങിന്, ഞങ്ങള്‍ കുറച്ചുപേരെ പോകുന്നുള്ളൂ പിന്നെ അടുത്ത ബന്ധുക്കളും. അതേസമയം നടി സീമ ജി നായരും സ്നേഹക്കൊപ്പം പോയിരുന്നു. സീമ ചേച്ചിയെ പരിചയപ്പെടുത്തേണ്ട കാര്യമില്ലല്ലോ എന്ന് സ്നേഹ പറഞ്ഞപ്പോള്‍ , ഈ ചിരിയാണ് ഇവളുടെ ഹൈലൈറ്റ് എന്നായിരുന്നു സ്നേഹയെ ക്കുറിച്ച് സീമ പറഞ്ഞത്.
നടി രേശ്മിയുടെ ഗൃഹപ്രവേശനത്തിന് ആണ് താരങ്ങള്‍ പോയത്. ഇനിയും വീടിന്റെ പണി ബാക്കിയുണ്ട് , അതുകൊണ്ടാണ് വീട് കാണിക്കാത്തതെന്ന് സ്നേഹ പറയുന്നു. മൂന്നുപേരും സെറ്റ് സാരി ഉടുത്തു കൊണ്ടുള്ള ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.